ആരാധകര്‍ക്ക് ഷൂമാക്കറുടെ ഭാര്യ നല്‍കുന്ന സന്ദേശം
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് ആറുമാസത്തോളം ഗുരുതരാവസ്ഥയില്‍ കിടന്ന വിഖ്യാത ഫോര്‍മുല വണ്‍ ഡ്രൈവര്‍ ഷൂമാക്കര്‍ കോമയില്‍ നിന്നുണര്‍ന്ന് ഇപ്പോള്‍ കുംടുംബാംഗങ്ങള്‍ക്കൊപ്പം സ്വിസ് റീഹാബിലിറ്റേഷന്‍ ക്ലിനിക്കില്‍ കഴിയുകയാണ്. ഷൂമാക്കറുടെ ആരോഗ്യസ്ഥിതിയില്‍ വലിയ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
വിഷമം പിടിച്ച സാഹചര്യങ്ങളിലൂടെ തന്റെ കുടുംബം കടന്നുപോയപ്പോള്‍ വലിയ പിന്തുണ തന്നെ ഷൂമാക്കറുടെ ആരാധകരോട് നന്ദി പറയുകയാണ് അദ്ദേഹത്തിന്റെ ഭാര്യ കോറിന.

ടെലഗ്രാഫി പത്രമാണ് കൊറിനയുടെ സന്ദേശം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അത് ഇപ്രകാരം മനസ്സിലാക്കാം:
'പ്രിയപ്പെട്ട മോട്ടോര്‍സ്‌പോര്‍ട്‌സ് സുഹൃത്തുക്കളെ, മൈക്കേലിന്റെ സ്‌പോര്‍ട്‌സിനോടുള്ള അഭിനിവേശത്താല്‍ അദ്ദേഹത്തോടൊപ്പം വര്‍ഷങ്ങളായി നിലകൊള്ളുന്ന നിങ്ങള്‍ക്കുള്ള സന്ദേശമാണിത്. മൈക്കേലിന്റെ ആയുരാരോഗ്യത്തിത്തിനായി നിങ്ങള്‍ നിരന്തരം നല്‍കിക്കൊണ്ടിരുന്ന നല്ല വാക്കുകള്‍ക്ക് നന്ദി അറിയിക്കാന്‍ ജര്‍മന്‍ ഗ്രാന്‍ഡ് പ്രീയെക്കാള്‍ മികച്ചൊരു അവസരമില്ല. കഴിഞ്ഞ കുറച്ചുമാസങ്ങളായി ഞങ്ങള്‍ കടന്നുപോന്ന പ്രതിസന്ധിഘട്ടങ്ങളില്‍ ആ വാക്കുകള്‍ അത്രമാത്രം ആശ്വാസകരമായിരുന്നു.'
ആരാധകര്‍ക്കുള്ള സന്ദേശം കൈമാറാന്‍ കൊറിന ജര്‍മന്‍ ഗ്രാന്‍ഡ് പ്രീ തന്നെ തെരഞ്ഞെടുത്തതിന് കാരണമുണ്ട്. നാലുതണയാണ് ഷൂമാക്കര്‍ ജര്‍മന്‍ ഗ്രാന്‍ഡ് പ്രീ വിജയിച്ചിട്ടുള്ളത്.
ഷൂമാക്കര്‍ പൂര്‍വസ്ഥിതിയിലേക്കു വരാന്‍ ഇനിയും സമയദൈര്‍ഘ്യമേറിയ ചികിത്സകള്‍ പിന്നിടണമെന്ന് കൊറിന ആരാധകരെ അറിയിച്ചു. എന്നിരിക്കിലും ഏറ്റവും ദുര്‍ഘടം പിടിച്ച കാലം കടന്നുകിട്ടിയെന്നും അവര്‍ പറഞ്ഞു.


Click it and Unblock the Notifications








