ഭാരത് ക്രാഷ് ടെസ്റ്റ് ചട്ടം ഉടന്‍

By Santheep

റോഡ് ആക്‌സിഡണ്ടുകളില്‍ ഏറ്റവുമധികമാളുകള്‍ കൊല്ലപ്പെടുന്ന രാജ്യങ്ങളിലൊന്നാണ് നമ്മുടെ ഇന്ത്യ. ഇതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് വാഹനങ്ങള്‍ കാര്യമായ സുരക്ഷാ സംവിധാനങ്ങളില്ലാതെ പുറത്തിറങ്ങുന്നു എന്നതാണ്. ഇന്ത്യയില്‍ ഏറ്റവും വിറ്റഴിക്കപ്പെടുന്ന കാറുകള്‍ ഒട്ടുമിക്കതും സുരക്ഷാ സംവിധാനങ്ങളുടെ കാര്യത്തില്‍ കൂതറയാണ്. വണ്ടി എങ്ങാനും ഇടിച്ചുപോയാല്‍ യാത്രക്കാരെല്ലാം മരിച്ചുപോയി എന്നു കരുതിയാല്‍ മതി.

ലോകത്ത് വളര്‍ച്ചയെത്തിയ മിക്ക രാഷ്ട്രങ്ങളിലും വാഹനത്തിന്റെ സുരക്ഷാനിലവാരം കണക്കാക്കുവാന്‍ കര്‍ശനമായ പദ്ധതികളുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഇതിനുള്ള യാതൊരു സംവിധാനവും നിലവിലില്ല. ഈ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ചില നീക്കങ്ങള്‍ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നുണ്ട് എന്നതും കാണാതിരുന്നുകൂടാ. കൂടുതൽ വിവരങ്ങൾ താളുകളിൽ...

ഭാരത് ക്രാഷ് ടെസ്റ്റ് ചട്ടം ഉടന്‍

ക്ലിക്കിനീങ്ങുക

ഭാരത് ക്രാഷ് ടെസ്റ്റ് ചട്ടം ഉടന്‍

ലാറ്റിന്‍ എന്‍സിഎപി, നോര്‍ത്ത് അമേരിക്കന്‍ എന്‍സിഎപി, യൂറോപ്യന്‍ എന്‍സിഎപി എന്നിവയുഡടെ മാതൃകയില്‍ പുതിയ കാറുകളുടെ സുരക്ഷാ സംവിധാനങ്ങള്‍ ടെസ്റ്റു ചെയ്ത് റേറ്റ് ചെയ്യുന്ന സംവിധാനം ഇന്ത്യയിലും വളരെ താമസിക്കാതെ വരും.

'ഭാരത് ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം'

'ഭാരത് ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം'

'ഭാരത് ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം' അഥവാ ഭാരത് എന്‍സിഎപി എന്നായിരിക്കും ഈ ടെസ്റ്റ് അറിയപ്പെടുക.

'ഭാരത് ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം'

ഇന്ത്യയില്‍ ഇത്തരമൊരു സംവിധാനമൊരുക്കുവാന്‍ ഈയടുത്ത കാലത്തായി കടുത്ത അന്താരാഷ്ട്ര സമ്മര്‍ദ്ദമുണ്ടായിരുന്നു. ഗ്ലോബല്‍ എന്‍സിഎപി ഇന്ത്യയിലെ ചില കാറുകള്‍ ടെസ്റ്റു ചെയ്തത് വലിയ തോതില്‍ പ്രചരിച്ചിരുന്നു. തവിടുപൊടിയായിക്കിടക്കുന്ന ആള്‍ട്ടോ അടക്കമുള്ള കാരുകള്‍ കണ്ട് ഉപഭോക്താക്കള്‍ ആശങ്കാകുലരായിത്തുടങ്ങിയിട്ടുണ്ട്. ഇത് അധികൃതരെ ഉണര്‍ത്തുന്നതിന് സഹായകമായി.

'ഭാരത് ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം'

2014 മധ്യത്തോടെ ഇന്ത്യയുടെ കാര്‍ ടെസ്റ്റിംഗ് സംവിധാനങ്ങള്‍ പൂര്‍ണസജ്ജമാകുമെന്നാണ് അറിയുന്നത്.

More from DriveSpark

Article Published On: Wednesday, May 21, 2014, 16:22 [IST]
English summary
Crash Test Norms for Indian Car Manufacturers Coming Soon.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X