ആറുമാസത്തിനുള്ളില്‍ ക്യൂബയില്‍ വിറ്റത് വെറും 50 കാറുകള്‍
കാറുകള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനുമെല്ലാം ക്യൂബയില്‍ ഏതാണ്ട് അരനൂറ്റാണ്ടുകാലം നീണ്ട നിയന്ത്രണങ്ങള്‍ നീക്കുകയും വാഹനങ്ങളുടെ ഇറക്കുമതി പ്രോത്സാഹിപ്പിക്കുന്ന നിലപാടെടുക്കുകയും ചെയ്തത് 2014 ജനുവരി മാസത്തിലായിരുന്നു. ക്യൂബന്‍ ജനത സ്വാഗതം ചെയ്ത ഈ നീക്കം പക്ഷേ, വിപണിയില്‍ കാര്യമായ ഉണര്‍വൊന്നും സൃഷ്ടിച്ചില്ല എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ജനുവരി മുതല്‍ ഇന്നേവരെയുള്ള ആറുമാസക്കാലയളവില്‍ വെറും 50 കാറുകളും 4 മോട്ടോര്‍സൈക്കിളുകളുമാണ് ക്യൂബയില്‍ വിറ്റഴിച്ചത്.
റിപ്പോര്‍ട്ടുകള്‍ പറയുന്നതു പ്രകാരം ഡിമാന്റില്ലായ്മയല്ല വിലപന നടക്കാത്തതിനു കാരണം. വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകളുടെ വില ക്യൂബക്കാര്‍ക്ക് താങ്ങാവുന്നതിനു മീതെയാണ്. ഇറക്കുമതിച്ചുങ്കവും മറ്റുമടച്ച് എത്തുന്ന വാഹനങ്ങള്‍ക്ക് വന്‍ വിലയാണ് നല്‍കേണ്ടിവരുന്നത്. രാജ്യത്ത് ഇപ്പോഴും കാറുല്‍പാദനമോ അസംബ്ലിങ്ങോ നടക്കുന്നില്ല. ഇതിന് ഇനിയും സമയമെടുക്കും.

ഇറക്കുമതി ചെയ്‌തെത്തുന്ന ഒരു കാറിന് ക്യൂബയില്‍ ശരാശരി 23,700 അമേരിക്കന്‍ ഡോളര്‍ വിലയുണ്ട്. ഇന്ത്യന്‍ രൂപയിലേക്കു മാറ്റിയാല്‍ ഏതാണ്ട് 14,14,534 രൂപ. ഇത്രയും തുക ചെലവഴിച്ച് കാര്‍ വാങ്ങുന്നവരുടെ എണ്ണം ഈ ദ്വീപരാഷ്ട്രത്തില്‍ കുറവായതില്‍ അത്ഭുതപ്പെടേണ്ടതില്ല.
ക്യൂബയില്‍ ആകെ 11 കാര്‍ ഡീലര്‍ഷിപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യത്തെ വിപണി വളരുമെന്ന കാര്യത്തില്‍ ഇവര്‍ക്കൊന്നും സന്ദേഹമില്ല. എങ്കിലും പുതിയ സാമ്പത്തികപരിഷ്‌കരണങ്ങളുടെ ഫലം കണ്ടുതുടങ്ങാന്‍ ഇനിയും കാലമെടുത്തേക്കും. രാജ്യത്തെ പാരമ്പര്യവാദികളായ പാര്‍ടി ബുദ്ധിജീവികളെക്കൂടി പരിഗണനയിലെടുത്തുവേണം ഓരോ നീക്കവും നടത്താന്‍. കാര്യങ്ങള്‍ വൈകുന്നതില്‍ അതിശയമില്ല.
നിലവില്‍ ക്യൂബന്‍ പൗരന്മാരുടെ ശരാശരി മാസവരുമാനം 20 ഡോളറാണ്. വിദേശത്തേക്ക് കയറ്റ്വിടുന്ന വിദഗ്ധസേവനങ്ങളാണ് രാജ്യത്തിന്റെ പ്രധാന വരുമാനസ്രോതസ്സുകളിലൊന്ന്. മെഡിക്കല്‍ സേവനങ്ങളുടെ കാര്യത്തില്‍ ക്യൂബ വളരെ മുന്നിലാണുള്ളത്.
നേരത്തെ നയതന്ത്രജ്ഞര്‍ക്കും സാങ്കേതികവിദഗ്ധര്‍ക്കും ഡോക്ടര്‍മാര്‍ക്കും മാത്രമേ ക്യൂബയില്‍ പുതിയ കാറുകള്‍ ഇറക്കുമതി ചെയ്യാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ.
ഇന്നത്തെ വീഡിയോ
ഹെല്‍മെറ്റില്‍ പാട്ടുകേള്‍ക്കാം, കോളെടുക്കാം!
ഡ്രൈവറുടെ ശ്രദ്ധ റോഡിലേക്കു ചെല്ലാതിരിക്കാന്‍ വേണ്ടതെല്ലാം ഇന്ന് കാറുകള്‍ക്കകത്ത് ഉറപ്പാക്കുന്നുണ്ട് വാഹനനിര്‍മാതാക്കള്‍. പലപ്പോഴും സുരക്ഷിതത്വമെന്നും സുഖസൗകര്യമെന്നും പറഞ്ഞ് കാറുകളില്‍ കൂട്ടിച്ചേര്‍ക്കുന്നവ പലതും ഡ്രൈവറുടെ റോഡിലേക്കുള്ള ശ്രദ്ധയെ കുറയ്ക്കുവാന്‍ മാത്രമുപകരിക്കുന്നവയാണ്. മോട്ടോര്‍സൈക്കിളുകളില്‍ ഇത്തരം സംവിധാനങ്ങള്‍ താരതമ്യേന കുറവാണ്. എന്നാല്‍ ചില കമ്പനികള്‍ മ്യൂസിക് സിസ്റ്റം പോലുള്ള സംവിധാനങ്ങള്‍ ബൈക്കുകളിലും നല്‍കുവാന്‍ ശ്രദ്ധിക്കുന്നുണ്ട്.


Click it and Unblock the Notifications








