ഫെരാരി ലാഫെരാരിയുടെ ആദ്യത്തെ അപകടം

By Santheep

ലോകം പൊറുക്കാത്ത തെറ്റുകളിലൊന്നായി കാണണം ലാഫെരാരി പോലൊരു കാര്‍ കൊണ്ടുപോയി ചാമ്പുന്നതിനെ. 1.4 ദശലക്ഷം ഡോളര്‍ വിലയുള്ള ഈ വാഹനം കാത്തിരിക്കുന്ന എല്ലാ ഉപഭോക്താക്കളുടെയും കൈകളിലേക്ക് എത്തിയിട്ടു പോലുമില്ല. ഈ സന്ദര്‍ഭത്തിലാണ് ഒരുത്തന്‍ തന്റെ ലാഫെരാരി അപകടത്തില്‍ പെടുത്തി തകര്‍ത്തിരിക്കുന്നത്!

ലാഫെരാരി അപകടത്തിന്റെ കൂടുതല്‍ ചിത്രങ്ങളും വിവരങ്ങളും താഴെ വായിക്കാം.

ലാഫെരാരി അപകടത്തിന്റെ കൂടുതല്‍ ചിത്രങ്ങൾ

ചിത്രങ്ങളിലൂടെ നീങ്ങുക.

ലാഫെരാരി അപകടത്തിന്റെ കൂടുതല്‍ ചിത്രങ്ങൾ

ഒരു ഗോള്‍ഫ് കാറാണ് ലാഫെരാരിയുമായി ഇടിച്ചത്. ഇത്രയും വിലപ്പിടിപ്പുള്ള കാറില്‍ കൊണ്ടുപോയിടിക്കാന്‍ തനിക്കൊരു പ്ലാനും ഉണ്ടായിരുന്നില്ല എന്ന മട്ടില്‍ പോക്കറ്റില്‍ കൈ കൊടുത്തു നില്‍ക്കുന്നയാളാണ് ഗോള്‍ഫ് കാറിന്റെ ഉടമ. ഫോണിലൂടെ ആരെയോ തെറിവിളിച്ച് കലിപ്പു തീര്‍ക്കുകയാണ് ഫെരാരി ഉടമ.

ലാഫെരാരി അപകടത്തിന്റെ കൂടുതല്‍ ചിത്രങ്ങൾ

ചിത്രങ്ങളില്‍ നിന്നും വ്യക്തമാകുന്നത് ലാഫെരാരി കാറിന് വന്‍ പണി കിട്ടിയിട്ടുണ്ടെന്നാണ്. രണ്ട് ഗോള്‍ഫ് കാര്‍ വാങ്ങാനുള്ള പണമെങ്കിലും ലാഫെരാരിയില്‍ ചെലവാക്കേണ്ടതായി വരും. പാവപ്പെട്ട ഗോള്‍ഫ് ഉടമയ്ക്ക് കിട്ടിയ ഒരു പണി!

ലാഫെരാരി അപകടത്തിന്റെ കൂടുതല്‍ ചിത്രങ്ങൾ

എങ്ങനെയാണ് അപകടം സെഭവിച്ചതെന്ന് ആര്‍ക്കും ഒരു പിടിയുമില്ല. ഇക്കാര്യത്തില്‍ എന്തെങ്കിലും പറയാന്‍ രണ്ടു കാറുകളുടെയും ഉടമകള്‍ കൂട്ടാക്കുന്നില്ല. കഥ പറഞ്ഞോണ്ടിരിക്കാനുള്ള മൂഡിലായിരിക്കില്ല ഇരുവരും.

ലാഫെരാരി അപകടത്തിന്റെ കൂടുതല്‍ ചിത്രങ്ങൾ

ഫെരാരിയുടെ ലാഫെരാരി അവതരിച്ചത് ഇക്കഴിഞ്ഞ ജനീവ മോട്ടോര്‍ ഷോയിലാണ്. മക്‍ലാറന്‍ പി1, ലംബോര്‍ഗിനി വെനിനോ എന്നീ കരുത്തിന്‍റെ തമ്പുരാക്കന്മാരോടൊപ്പമാണ് ലാഫെരാരിയും വന്നത്. നിലവില്‍ ലാഫെരാരിയുടെ 499 പതിപ്പുകളാണ് ഫെരാരി പുറത്തിറക്കിയിട്ടുള്ളത്.

More from DriveSpark

Article Published On: Tuesday, July 1, 2014, 18:23 [IST]
English summary
This is the very first crash from a customer-owned Ferrari LaFerrari so far.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X