ബെന്‍സ് ബസ്സുകള്‍ ഇനി ചെന്നൈയില്‍ നിന്ന്
ഇന്ത്യയുടെ ഓട്ടോമൊബൈല്‍ ഹബ്ബായ ചെന്നൈയില്‍ ജര്‍മന്‍ വാഹനനിര്‍മാതാവ് ഡയംലര്‍ പുതിയ പ്ലാന്റിന് തറക്കല്ലിട്ടു. ചെന്നൈയിലെ ഒറഗഡത്താണ് പ്ലാന്റ് പണിയുന്നത്. മെഴ്‌സിഡിസ് ബെന്‍സ് ബസ്സുകളാണ് ഇവിടെ പ്രധാനമായും നിര്‍മിക്കുക.
ബസ് പ്ലാന്റ് സ്ഥാപിക്കുന്നതിനായി തമിഴ്‌നാട് സര്‍ക്കാര്‍ ഡയംലറിന് വിട്ടുനല്‍കിയത് 27.91 ഏക്കര്‍ സ്ഥലമാണ്. മെഴ്‌സിഡിസ് ബെന്‍സ്, ഭാരത് ബെന്‍സ് എന്നീ ബ്രാന്‍ഡുകളില്‍ പുറത്തിറങ്ങുന്ന ബസ്സുകള്‍ ഒറഗഡം പ്ലാന്റില്‍ ഉണ്ടാക്കും. 2015 മധ്യത്തോടെ പ്ലാന്റിന്റെ പണി പൂര്‍ത്തിയാകുമെന്നാണ് അറിയുന്നത്.

ട്രക്കുകളും എന്‍ജിനുകളും നിര്‍മിക്കുന്നതിനുള്ള സൗകര്യവും പ്ലാന്റിലുണ്ട്. ഡയംലര്‍ ബസസ് തലവന്‍ ഹാറ്റ്മുട് ഷിക്ക് തുടങ്ങിയവര്‍ പങ്കെടുത്തു.
ഡയംലര്‍ ഇന്ത്യ കമേഴ്‌സ്യല്‍ വെഹിക്കിള്‍സ് ഈ പ്രൊജക്ടിനായി 425 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. തുടക്കത്തില്‍ 1500 ബസ്സുകള്‍ നിര്‍മിക്കാനുള്ള ശേഷി പ്ലാന്റിനുണ്ടായിരിക്കും. ഇത് ക്രമേണ 4,000 യൂണിറ്റായി വര്‍ധിപ്പിക്കും


Click it and Unblock the Notifications