ഡാറ്റ്‌സന്‍ ഗോ ഹാച്ച്ബാക്ക് ക്രാഷ് ടെസ്റ്റ് കാണാം

By Santheep

കൊട്ടിഘോഷിച്ച് വിപണിയിലെത്തിയ ഡാറ്റ്‌സന്‍ ബ്രാന്‍ഡിന് തുടക്കത്തില്‍ തന്നെ വന്‍ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. തങ്ങളുടെ പ്രീമിയം മുഖച്ഛായയ്ക്ക് മങ്ങലേല്‍ക്കാതെ വിലക്കുറവുള്ള കാറുകള്‍ പുറത്തിറക്കാനായി ഡാറ്റ്‌സന്‍ കണ്ടെത്തിയ മാര്‍ഗമായിരുന്നു പുതിയൊരു ബ്രാന്‍ഡ് രൂപീകരണം. പണ്ട് നിലവിലുണ്ടായിരുന്നതും പിന്നീട് നിലച്ചുപോയതുമായ ഒരു ബ്രാന്‍ഡിനെ നിസ്സാന്‍ പുനരുജ്ജീവിപ്പിച്ചു. ഏഷ്യയിലെ വിവിധ വിപണികളെ ലാക്കാക്കി ഗോ എന്ന പേരില്‍ ഒരു ഹാച്ച്ബാക്ക് പുറത്തിറക്കി.

എന്നാല്‍ പണി വന്നത് പാലുംവെള്ളത്തില്‍ തന്നെയാണ്. ഗ്ലോബല്‍ എന്‍സിഎപി നടത്തിയ ക്രാഷ് ടെസ്റ്റില്‍ ഡാറ്റ്‌സന്‍ ഗോ ഹാച്ച്ബാക്ക് അതിദയനീയമായി തകര്‍ന്നടിഞ്ഞു. എയര്‍ബാഗ് ചേര്‍ത്താല്‍ പോലും മുമ്പിലിരിക്കുന്നവരുടെ ജീവന്‍ രക്ഷിക്കാനാവാത്ത വിധം നിലവാരം കുറഞ്ഞവയാണ് ഗോ ഹാച്ച്ബാക്കിന്റെ നിര്‍മാണസാമഗ്രികളെന്ന് ടെസ്റ്റ് നടത്തിയവര്‍ വിലയിരുത്തി.

ഡാറ്റ്‌സന്‍ ഗോ ഹാച്ച്ബാക്ക് വാങ്ങാന്‍ തീരുമാനിക്കുന്നവരെ ക്രാഷ് ടെസ്റ്റ് റിസള്‍ട്ട് സ്വാധീനിക്കുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. മിക്ക ഇന്ത്യന്‍ ചെറുകാറുകളുടെയും കഥ തന്നെയാണ് ഡാറ്റ്‌സന്‍ ഗോ ഹാച്ച്ബാക്കിന്റേതും എന്നതെല്ലാം ശരി. ഇന്ത്യയില്‍ എല്ലാം ഒരുതരം വിശ്വാസമാണ്! സുരക്ഷിതത്വം വേണമെന്നൊന്നുമില്ല. സുരക്ഷിതമാണെന്ന ഒരു വിശ്വാസം മാത്രം മതി.

ഡാറ്റ്‌സന്‍ ഗോ ഹാച്ച്ബാക്ക് ക്രാഷ് ടെസ്റ്റ് വീഡിയോ കാണുക.

<iframe width="600" height="450" src="//www.youtube.com/embed/sRzh8uLA1tM?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

More from DriveSpark

Article Published On: Sunday, November 9, 2014, 13:46 [IST]
English summary
Here is the video of the Datsun GO crash test conducted by Global NCAP.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X