ഡാറ്റ്‌സന്‍ ഗോ വിലക്കിഴിവില്‍ ലഭിക്കും
ഡാറ്റ്‌സന്‍ ഗോ ഹാച്ച്ബാക്കിനുമേല്‍ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചു. മൊത്തം 30,000 രൂപയുടെ ഓഫറാണ് ഡാറ്റ്‌സന്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
15,000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫര്‍, 15,000 രൂപയുടെ ഡിസ്‌കൗണ്ട് എന്നിവയാണ് ഓഫറുകള്‍. ഡിസംബര്‍ 31 വരെയാണ് ഓഫറുകള്‍ നിലനില്‍ക്കുക.

മൂന്ന് വേരിയന്റുകളിലാണ് ഈ വാഹനം ലഭിക്കുന്നത്. ഡി, ഡി1, എ എന്നിങ്ങനെ ഇവ അറിയപ്പെടുന്നു. ദില്ലി എക്‌സ്‌ഷോറൂം നിരക്കുകള്‍ പ്രകാരം 3,12,000 രൂപ മുതല്‍ 3,79,000 രൂപ വരെയാണ് വാഹനത്തിന്റെ വിലകള്‍.
1.2 ലിറ്റര്‍ ശേഷിയുള്ള പെട്രോള്‍ എന്‍ജിന്‍ ഘടിപ്പിച്ച് ഗോ ഹാച്ച്ബാക്ക് വിപണിയിലെത്തുന്നു. 67 കുതിരശക്തിയും 104 എന്‍എം ചക്രവീര്യവും പകരാന്‍ ഈ എന്‍ജിന് ശേഷിയുണ്ട്. ൗ04 എന്‍എം ചക്രവീര്യം. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് എന്‍ജിനോട് ചേര്‍ത്തിട്ടുണ്ട്. ലിറ്ററിന് 20.63 കിലോമീറ്റര്‍ മൈലേജ് പകരുന്നു ഗോ ഹാച്ച്ബാക്ക്.


Click it and Unblock the Notifications








