ഡാറ്റ്‌സന്‍ ഗോ പ്ലസ് എംപിവി ലോഞ്ച് 2015ല്‍

By Santheep

ഡാറ്റ്‌സന്‍ ഗോ പ്ലസ് എംപിവിയുടെ ഇന്ത്യന്‍ ലോഞ്ച് 2015 ആദ്യത്തില്‍ നടക്കുമെന്ന് റിപ്പോര്‍ട്ട്. നടപ്പുവര്‍ഷം തന്നെ ലോഞ്ച് സംഭവിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ കണ്ടിരുന്നു. ഇത് സംഭവിക്കില്ലെന്നാണ് ഇപ്പോളറിയുന്നത്.

നിസ്സാന്റെ ചെറുകാര്‍ ബ്രാന്‍ഡായ ഡാറ്റ്‌സന്‍ ഇതിനകം തന്നെ ഗോ ഹാച്ച്ബാക്കുമായി ഇന്ത്യന്‍ വിപണിയില്‍ ഇരിപ്പുറപ്പിച്ചിട്ടുണ്ട്. ബ്രാന്‍ഡിന്റെ സാന്നിധ്യം വിപുലമാക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് കമ്പനി ഇപ്പോഴുള്ളത്.

Datsun Go Plus Launch Date

ഡാറ്റ്‌സന്‍ ഗോ പ്ലസ് എംപിവി ഇന്തോനീഷ്യന്‍ വിപണിയില്‍ ഇപ്പോള്‍ വില്‍പനയിലുണ്ട്. ഗോ ഹാച്ച്ബാക്കിന്റെ പ്ലാറ്റ്‌ഫോമില്‍ തന്നെയാണ് ഈ വാഹനത്തിന്റെയും നിര്‍മിതി. 3,995 മില്ലിമീറ്ററാണ് വാഹനത്തിന്റെ നീളം. ഇന്ത്യയില്‍ 4 മീറ്ററില്‍ താഴെ വലിപ്പം വരുന്ന വാഹനങ്ങള്‍ക്ക് ലഭിക്കുന്ന നികുതിയിളവിന് ഗോ പ്ലസ് എംപിവിയും അര്‍ഹമാണ്.

ഗോ ഹാച്ച്ബാക്കിലുപയോഗിക്കുന്ന അതേ 1.2 ലിറ്റര്‍ 3 സിലിണ്ടര്‍ എന്‍ജിനാണ് ഗോ പ്ലസ്സിലും നല്‍കിയിട്ടുള്ളത്. 68 കുതിരശക്തിയും 104 എന്‍എം ചക്രവീര്യവും ഉല്‍പാദിപ്പിക്കാന്‍ ഈ എന്‍ജിനു സാധിക്കും. 5 സ്പീഡ് മാന്വല്‍ ട്രാന്‍,്മിഷനാണ് വാഹനത്തില്‍ ചേര്‍ത്തിരിക്കുന്നത്.

ഇന്ത്യന്‍ വിപണിയില്‍ നാലര ലക്ഷത്തിനും ആറ് ലക്ഷത്തിനും ഇടയില്‍ ഗോ പ്ലസ് എംപിവി വില കാണും.

More from DriveSpark

Article Published On: Tuesday, October 7, 2014, 11:31 [IST]
English summary
Nissan India’s newly appointed president, Guillaume Sicard, told PTI that the Datsun Go plus MPV will launch in the country in the first part of 2015.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X