ഡീസലില്ലാതെ ഗോ പ്ലസ് ഓടുമോ?
മാരുതി സുസൂക്കി എര്‍റ്റിഗയാണ് നിലവില്‍ ചെറു എംപിവി വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന വാഹനം. പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ ഘടിപ്പിച്ച് ഈ കാര്‍ ലഭ്യമാണ്. ഇനി ചെറു എംപിവി സെഗ്മെന്റിലേക്ക് വരാനുള്ള ഹോണ്ട മൊബിലിയോ എംപിവിക്കും ഡീസല്‍ എന്‍ജിനുണ്ടായിരിക്കും. സര്‍വസജ്ജരായ ഇക്കൂട്ടര്‍ക്കിടയിലേക്ക് ഡാറ്റ്‌സന്‍ ഗോ പ്ലസ് എംപിവി ഡീസല്‍ എന്‍ജിന്‍ ഘടിപ്പിക്കാതെ എത്തിച്ചേരുമെന്ന് വാര്‍ത്തകള്‍ പറയുന്നു.
ഗോ പ്ലസ് എംപിവിയില്‍ ഡാറ്റ്‌സന്‍ ചേര്‍ക്കാനുദ്ദേശിക്കുന്നത് 1198സിസി ശേഷിയുള്ള പെട്രോള്‍ എന്‍ജിനാണ്. 69 കുതിരശക്തി പകരാന്‍ ശേഷിയുള്ള ഈ എന്‍ജിന്‍ 104 എന്‍എം ചക്രവീര്യവും പുറത്തെടുക്കുന്നു. ഡീസല്‍ എന്‍ജിന്‍ ഘടിപ്പിക്കാതെയായിരിക്കും തുടക്കത്തില്‍ ഗോ പ്ലസ് വിപണിയില്‍ ഇടം പിടിക്കുക. ഇത് വില്‍പനയെ അല്‍പം ബാധിക്കുന്ന വിഷയം തന്നെയാണ്.

ഡാറ്റ്‌സന്‍ ഗോ പ്ലസ്സിന് ഓട്ടോമാറ്റിക് പതിപ്പും ഉണ്ടാവില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. ഓട്ടോമാറ്റിക് ചേര്‍ത്താല്‍ വിലയിലുണ്ടാവുന്ന വര്‍ധന ഡാറ്റ്‌സന്‍ ബ്രാന്‍ഡിന്റെ അടിസ്ഥാനനയങ്ങളുമായി യോജിച്ചു പോകുന്നതല്ല. വിലക്കുറവുള്ള വാഹനങ്ങളുടെ ബ്രാന്‍ഡ് എന്ന പേരിലാണ് ഡാറ്റ്‌സന്റെ നോട്ടം.
വരുന്ന ഉത്സവസീസണില്‍, അതായത് ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഡാറ്റ്‌സന്‍ എംപിവി വിപണി പിടിക്കുമെന്നാണ് അറിയുന്നത്.
അഞ്ച് വേരിയന്റുകളിലാണ് ഇന്തോനീഷ്യന്‍ വിപണിയില്‍ ഡാറ്റ്‌സന്‍ ഗോ പ്ലസ് ഇറങ്ങിയത്. എ, എ ഓപ്ഷണല്‍, ടി, ടി ഓപ്ഷണല്‍, ഡി എന്നിങ്ങനെയാണ് വേരിയന്റുകളുടെ പേര്. ഇന്തോനീഷ്യയിലെ വില ഇന്ത്യന്‍ രൂപയിലേക്കു മാറ്റിയാല്‍ അടിസ്ഥാന വേരിയന്റിന് 4,42,000 രൂപ എന്ന വിലയാണ് കിട്ടുക.
ഗോ ഹാച്ച്ബാക്ക് എത്തുന്നതിനു മുമ്പുതന്നെ ഹോണ്ടയുടെ മൊബിലിയോ ഇന്ത്യയില്‍ ലോഞ്ച് ചെയ്യും. ജൂലൈ മാസത്തിന്റെ മധ്യത്തിലാണ് മൊബിലിയോയുടെ വരവ് സംഭവിക്കുക. കുറച്ച് പ്രീമിയം നിലവാരത്തില്‍ വരുന്ന ഈ വാഹനം എര്‍റ്റിഗയെക്കാള്‍ ഉയര്‍ന്ന വിലയിലായിരിക്കും ലഭ്യമാക്കുക. മൊബിലിയോയെ എതിരിട്ടു നില്‍ക്കാന്‍ ഡാറ്റ്‌സന്‍ ഗോ പ്ലസ്സിനു സാധിച്ചേക്കുമെങ്കിലും ഡീസല്‍ വേരിയന്റില്ലാത്തത് പ്രശ്‌നം തന്നെയാണ്.
ഇന്നത്തെ വീഡിയോ
ലോകത്തിലെ ഏറ്റവും ദുര്‍ഘടം പിടിച്ച റേസിങ് (വായിക്കാം)
ലോകത്തിലെ ഏറ്റവും ദുര്‍ഘടം പിടിച്ച റേസുകളിലൊന്നാണ് റെഡ് ബുള്‍ ഹേര്‍ സ്‌ക്രാമ്പ്ള്‍. അഞ്ചൂറിലധികം പേര്‍ ഒരുമിച്ചു തുടങ്ങുന്ന ഈ റേസിന്റെ ഒടുവില്‍ കൈവിരലിലെണ്ണാവുന്നവര്‍ മാത്രമാണ് ലക്ഷ്യസ്ഥാനത്തെത്തുക. അത്രയേറെ കഠിനമായ വഴികള്‍ പിന്നിട്ടുവേണം ലക്ഷ്യത്തിലെത്താന്‍.


Click it and Unblock the Notifications








