ഡാറ്റ്‌സന്‍ ഗോ ഹാച്ച്ബാക്ക് ബുക്ക് ചെയ്യാം
ഇന്ത്യയിലെ ഡാറ്റ്‌സന്‍ ഗോ ഹാച്ച്ബാക്ക് ഉല്‍പാദനം തുടങ്ങി. ചെന്നൈയിലെ ഒറഗഡത്ത് സ്ഥിതി ചെയ്യുന്ന നിസ്സാന്‍ പ്ലാന്റിലാണ് വാഹനത്തിന്റെ ഉല്‍പാദനം നടക്കുക. ഉല്‍പാദനം തുടങ്ങുന്നത് പ്രമാണിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ ഡാറ്റ്‌സന്‍ ആഗോളതലവന്‍ വിന്‍സെന്റ് കോബീ പങ്കെടുത്തു.
ഈ ആഴ്ചയില്‍ തന്നെ വാഹനത്തിന്റെ ബുക്കിംഗ് തുടങ്ങും. വാഹനത്തിന്റെ ലോഞ്ച് നടക്കുക മാര്‍ച്ച് മാസത്തിലായിരിക്കുമെന്നാണ് അറിയുന്നത്. ഡെലിവെറി അധികം വൈകാതെ തന്നെ ആരംഭിക്കും.

1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിലുള്ളത്. ഇതേ എന്‍ജിന്‍ നിലവില്‍ മൈക്ര ആക്ടിവില്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ ചെറിയ ട്യൂണിംഗ് വ്യതിയാനങ്ങളുണ്ട്.
5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ഘടിപ്പിച്ചാണ് വാഹനം വരുന്നത്. ഡാഷ്‌ബോഡില്‍ ഘടിപ്പിച്ച ഗിയര്‍ഷിഫ്റ്റ് ലിവര്‍ ഇന്ത്യന്‍ വിപണിയില്‍ അധികം കാണാത്തതാണ്. ഇതൊരല്‍പം പഴയ ശൈലിയാണെങ്കില്‍ മുന്‍ കാബിനിലെ സ്‌പേസ് വര്‍ധിപ്പിക്കാന്‍ സഹായകമായിട്ടുണ്ട്. മുന്‍ സീറ്റില്‍ മൂന്നുപേര്‍ക്ക് സുഖമായി സഞ്ചരിക്കാന്‍ കഴിയും ഇപ്പോള്‍.
റഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ ഈ വാഹനം തുടക്കത്തില്‍ വില്‍പനയ്‌ക്കെത്തും. ലോകത്തിലെ വളരുന്ന വിപണികളെ ലക്ഷ്യമാക്കിയാണ് ഡാറ്റ്‌സന്‍ ബ്രാന്‍ഡ് എത്തിയിരിക്കുന്നത്.
മാരുതി ആള്‍ട്ടോ കെ10-ന് ഒരു മികച്ച എതിരാളിയായിരിക്കും ഡാറ്റസന്‍ ഗോ. 4 ലക്ഷത്തിന്റെ പരിധിയിലായിരിക്കും വാഹനത്തിന്റെ വിലനിലവാരം.


Click it and Unblock the Notifications








