ഡാറ്റ്‌സന്‍ ഗോ ഹാച്ച്ബാക്ക് ഓഫറുകള്‍
ഇന്ത്യയുടെ ഓട്ടോമൊബൈല്‍ വ്യവസായത്തിന് അര്‍മാദത്തിന്റെ കാലമാണ് 'ഉത്സവസീസണ്‍' എന്ന പേരിലറിയപ്പെടുന്ന ദീപാവലിക്കാലം. അടുത്തകാലത്ത് ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ച ഡാറ്റ്‌സനില്‍ നിന്നും പുറത്തിറങ്ങിയ ഗോ ഹാച്ച്ബാക്കും ഈ ദീപാവലിക്കാലത്തെ പരമാവധി മുതലെടുക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട്. ഗോ ഹാച്ച്ബാക്ക് വാങ്ങുമ്പോള്‍ ലഭ്യമായിട്ടുള്ള നേട്ടങ്ങള്‍ താഴെ:
മൊത്തം 38,000 രൂപയുടെ നേട്ടമാണ് ഗോ ഹാച്ച്ബാക്കിന്മേല്‍ ഡാറ്റ്‌സന്‍ വാഗ്ദാനം ചെയ്യുന്നത്. ഇതില്‍ 20,000 രൂപ എക്‌സ്‌ചേഞ്ച് ഓഫറാണ്. 4,000 രൂപയുടെ ഇന്‍ഷൂറന്‍സ് ഗോ ഹാച്ച്ബാക്ക് വാങ്ങിയാല്‍ സൗജന്യമായി നല്‍കുന്നു. 4,000 രൂപ ചെലവുവരുന്ന അധിക വാറന്റിയും ഡാറ്റസന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഡാറ്റ്‌സന്‍ ഗോയുടെ ചില വേരിയന്റുകള്‍ക്ക് 10,000 രൂപയുടെ കാഷ് ഡിസ്‌കൗണ്ടും നല്‍കുന്നുണ്ട്. ഒക്ടോബര്‍ 31 വരെ മാത്രമാണ് ഗോ ഹാച്ച്ബാക്കില്‍ ഡാറ്റ്‌സന്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ ലഭ്യമാകുക.
നിസ്സാന്‍ ഇന്ത്യയുടെ ഉപബ്രാന്‍ഡാണ് ഡാറ്റ്‌സന്‍. വികസ്വരരാജ്യങ്ങളിലെ ചെറുകാര്‍ വിപണിയില്‍ നിസ്സാന്റെ സാന്നിധ്യം കരുത്തുറ്റതാക്കുക എന്നതാണ് ഡാറ്റ്‌സന്റെ ചുമതല. പ്രീമിയം ബ്രാന്‍ഡായി നിലനില്‍ക്കാനുള്ള ആഗ്രഹത്താന്‍ നിസ്സാന്‍ സ്വന്തം പേരില്‍ കാര്‍ എത്തിക്കുന്നില്ല എന്നുമാത്രം.
നിസ്സാന്‍ ഷോറൂമുകള്‍ വഴിയാണ് ഡാറ്റ്‌സന്‍ ഗോ ഇപ്പോള്‍ വിറ്റഴിച്ചുവരുന്നത്.


Click it and Unblock the Notifications








