ഡാറ്റ്ന്‍ 'ഓൺ-ഡു' സെഡാന്‍ ലോഞ്ച് ചെയ്തു
ഡാറ്റ്‌സന്‍ ഗോ ഹാച്ച്ബാക്കിന്റെ സെഡാന്‍ പതിപ്പ് 'ഡാറ്റ്‌സന്‍ ഓൺ-ഡു' എന്ന പേരില്‍ റഷ്യയില്‍ അവതരിപ്പിക്കപ്പെട്ടു.
ഈ കോംപാക്ട് സെഡാന്‍ പതിപ്പ്, ഗോ ഹാച്ച്ബാക്കിന്റെ ഡിസൈന്‍ ശൈലിയോട് വലിയ തോതില്‍ കടപ്പാട് പുലര്‍ത്തുന്നുണ്ട്. ഗോ ഹാച്ച്ബാക്കില്‍ ഊന്നി ഡിസൈന്‍ ചെയ്ത രണ്ട് ഉല്‍പന്നങ്ങളാണ് ഇപ്പോള്‍ ഡാറ്റ്‌സന്റെ പക്കലുള്ളത്. ഇവയിലൊരെണ്ണം ഒരു ചെറു എംപിവിയാണ്. ഇന്തോനീഷ്യയില്‍ ഇതിനകം അവതരിപ്പിക്കപ്പെട്ട ഈ വാഹനവും ഇന്ത്യയിലെത്തിയേക്കും. ചുവടെ ഡാറ്റ്‌സന്‍ ഓൺ-ഡു സെഡാന്റെ ചിത്രങ്ങളും വിവരങ്ങളും കാണാം.

മോസ്‌കോയില്‍ വെച്ചായിരുന്നു അവതരണച്ചടങ്ങ് നടന്നത്. റിനോ-നിസ്സാന്‍ സഖ്യത്തിന്റെ സിഇഒ കാള്‍സ് ഗൂസനാണ് ഡസ്റ്റര്‍ ഓൺ-ഡു സെഡാന്‍ അവതരിപ്പിച്ചത്.

ഡാറ്റ്‌സനില്‍ നിന്ന് റഷ്യയിലെത്തുന്ന ആദ്യത്തെ വാഹനമാണ് ഓൺ-ഡു സെഡാന്‍. ഗോ ഹാച്ച്ബാക്കിന് സമാനമാണ് ഓൺ-ഡുവിൻറെ മുൻവശം. ഹെഡ്ലാമ്പിൽ ചില്ലറ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഫോഗ് ലാമ്പ് ഹൗസിംഗ് ഇടത്തിലും ഡിസൈൻ ശൈലി മാറിയിട്ടുള്ളതായി കാണാം.

4337 മില്ലിമീറ്റര്‍ നീളവും 1700 മില്ലിമീറ്റര്‍ വീതിയും 1500 മില്ലിമീറ്റര്‍ ഉയരവുമാണ് ഡാറ്റ്‌സന്‍ ഓൺ-ഡു സെഡാനുള്ളത്.

മികച്ച ബൂട്ട് സ്‌പേസ് പ്രദാനം ചെയ്യുന്നുണ്ട് ഡാറ്റ്‌സന്‍ ഓൺ-ഡു സെഡാന്‍. 530 ലിറ്ററാണ് ട്രങ്ക് ശേഷി.

ആദ്യത്തെ ഡാറ്റ്‌സന്‍ കാര്‍ ജപ്പാനില്‍ നിര്‍മിക്കപ്പെട്ടതിന്റെ നൂറാം വാര്‍ഷികത്തിലാണ് റഷ്യയിലേക്ക് ആദ്യത്തെ ഡാറ്റ്‌സന്‍ മോഡലെത്തുന്നത്.

ഈ കാറിന്റെ സവിശേഷതകളെല്ലാം റഷ്യന്‍ ഉപഭോക്താക്കളെ പ്രത്യേകമായി മുന്നില്‍ക്കണ്ടുള്ളതാണ്. എന്നാല്‍, ഇന്ത്യയിലേക്ക് ഓൺ-ഡു സെഡാന്‍ വരുന്നതിന് ഇതൊരു തടസ്സമാണെന്നു പറയാനാവില്ല. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കിണങ്ങുന്ന വിധത്തില്‍ ചില മാറ്റങ്ങളോടെ വാഹനം എത്തുമെന്നു തന്നെയാണ് കരുതേണ്ടത്.

ഓൺ-ഡു സെഡാന്റെ ഡിസൈൻ ശൈലി ഇന്ത്യയുടെ അഭിരുചികൾക്ക് തീരെ ഇണങ്ങുന്നതല്ല എന്നും പറയേണ്ടിയിരിക്കുന്നു. പിൻവശത്തെ ഡിസൈൻ അമിതമായ ബോക്സി സ്വഭാവം പുലർത്തുന്നുണ്ട്. വശങ്ങളിൽ നിന്നുള്ള കാഴ്ചയിലും ഓൺ-ഡു ഇന്ത്യക്കാരനെ തൃപ്തിപ്പെടുത്തുമെന്ന് തോന്നുന്നില്ല. രാജ്യത്തേക്ക് കടക്കുന്നുണ്ടെങ്കിൽ ഡിസൈനിൽ കാര്യമായ മാറ്റങ്ങൾ ആവശ്യമായി വരും.

ജപ്പാനിലാണ് ഡാറ്റ്‌സന്‍ ഡു സെഡാന്റെ ഡിസൈന്‍ ജോലികളെല്ലാം നടന്നത്. എന്നാല്‍, വാഹനത്തിന്റെ ചില നിര്‍ണായകമായ എന്‍ജിനീയറിംഗ് ജോലികളില്‍ റഷ്യന്‍ കമ്പനിയായ ഓട്ടോവാസ് (ഡാറ്റ്‌സന്റെ റഷ്യന്‍ പാര്‍ട്ണര്‍) പങ്കാളിയായിട്ടുണ്ട്.

1.6 ലിറ്റര്‍ ശേഷിയുള്ള 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിലുള്ളത്. 87 കുതിരകളുടെ കരുത്ത് പകരാന്‍ ഈ എന്‍ജിന്‍ സാധിക്കുന്നു.

40,000 റൂബ് ആണ് ഡാറ്റ്‌സന്‍ ഡു ഹാച്ച്ബാക്കിന്റെ റഷ്യയിലെ വില. ഇന്ത്യന്‍ രൂപയുടെ ഇപ്പോഴത്തെ നിലവാരത്തില്‍ ഇത് ഏഴ് ലക്ഷത്തിനടുത്ത് വരും.

റഷ്യന്‍ കമ്പനിയായ ഓട്ടോവാസുമായി ചേര്‍ന്നാണ് ഡാറ്റ്‌സന്‍ പ്രവര്‍ത്തിക്കുന്നത്. ഇരുപത്തഞ്ചോളം ഡീലര്‍ഷിപ്പുകള്‍ ഡാറ്റ്‌സന് റഷ്യയിലുണ്ട്.


Click it and Unblock the Notifications








