ഡാറ്റ്‌സന്‍ സെഡാന്‍ സ്‌കെച്ച് പുറത്ത്
ഡാറ്റ്‌സന്‍ ബ്രാന്‍ഡില്‍ നിന്നുള്ള ഒരു സെഡാന്‍ പതിപ്പിന്റെ സ്‌കെച്ച് പുറത്തെത്തി. റഷ്യന്‍ വിപണിക്കായി പുറത്തിറക്കാന്‍ പോകുന്ന ഈ സെഡാന്‍ ഇന്ത്യന്‍ വിപണിയിലേക്ക് എത്തിച്ചേരില്ല എന്നാണ് അറിയുന്നത്.
റഷ്യന്‍ വിപണിക്കായി പ്രത്യേകം നിര്‍മിച്ച വാഹനമാണിതെന്ന് ഡാറ്റസന്‍ വ്യക്തമാക്കുന്നുണ്ട്. ജപ്പാനിലാണ് സെഡാന്‍ പതിപ്പിന്റെ ഡിസൈന്‍ ജോലികള്‍ പൂര്‍ത്തിയാക്കിയത്. ഒരു അന്തര്‍ദ്ദേശീയ ഡിസൈനര്‍ സംഘം ഈ വാഹനത്തിന്റെ ശില്‍പം രൂപപ്പെടുത്തുന്നതിനായി പ്രവര്‍ത്തിച്ചുവെന്ന് കമ്പനി പറയുന്നു.

പുതിയ സെഡാന് ഇപ്പോഴും പേരൊന്നുമായിട്ടില്ല. കാറിനെ സംബന്ധിച്ച ഡാറ്റസന്റെ പ്രഖ്യാപനം ഏപ്രില്‍ 4ന് പുറത്തുവരും. അന്നുതന്നെ വാഹനത്തിന്റെ പേരും വെളിപ്പെടുത്തിയേക്കും എന്നാണ് കരുതപ്പെടുന്നത്.
ഈ കാറിന്റെ ടെസ്റ്റിംഗ് ഇതിനകം തന്നെ തുടങ്ങിയിട്ടുണ്ട്. റഷ്യയില്‍ പലയിടങ്ങളില്‍ വാഹനത്തെ ടെസ്റ്റ് ചെയ്യുന്ന നിലയില്‍ കണ്ടെത്തിയത് വാര്‍ത്തയായിരുന്നു.
റഷ്യന്‍ വിപണിയുടെ സാമ്പത്തിക സാഹചര്യങ്ങള്‍ ഇന്ത്യയുടേതിന് സമാനമാണെങ്കിലും ഈ വാഹനം ഇന്ത്യന്‍ നിരത്തുകളിലെത്തുകയില്ല എന്ന കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. റഷ്യയുടെ ഉപഭോക്തൃസമൂഹത്തിന്റെ താല്‍പര്യങ്ങളെ പ്രത്യേകം പരിഗണിച്ച് നിര്‍മിച്ചതിനാലാണിത്.
ഇന്ത്യയില്‍ വില്‍പന തുടങ്ങിയതിനു ശേഷമായിരിക്കും റഷ്യയില്‍ ഡാറ്റ്‌സന്‍ കാറുകളുടെ വില്‍പന ആരംഭിക്കുക.


Click it and Unblock the Notifications








