ലോകകപ്പിന് ബെക്കാം ബൈക്കില്‍ ആമസോണ്‍ കാട് കയറുന്നു

By Santheep

ഫൂട്‌ബോള്‍ ലോകകപ്പിലേക്ക് ഇനി ദിവസങ്ങള്‍ മാത്രമേയുള്ളൂ. ബ്രസീലിന്റെ മൈതാനങ്ങളില്‍ ലോകത്തിലെ വന്‍കരകളുടെയെല്ലാം വന്യസൗന്ദര്യം പൊട്ടിത്തെറിക്കുന്ന ദിവസങ്ങളാണ് വരാനിരിക്കുന്നത്. ഇത്തരമൊരു സന്ദര്‍ഭത്തില്‍ ഒരു യഥാര്‍ത്ഥ ഫൂട്‌ബോളര്‍ക്ക് ടെലിവിഷനില്‍ മുഖം പൂഴ്ത്തി ചൊറിഞ്ഞിരിക്കാന്‍ എങ്ങനെ സാധിക്കും?! ഇത് ക്രിക്കറ്റല്ല; ഫൂട്‌ബോളാണ്!

ബ്രസീലിന്റെ ആമസോണ്‍ മഴക്കാടുകളുടെ വന്യതയിലേക്ക് ബൈക്കോടിച്ചു കയറുകയാണ് ബെക്കാം ഇത്തവണ. ഒരു ട്രയംഫ് മോട്ടോര്‍സൈക്കിളില്‍ ആമസോണ്‍ കാടുകളുടെ അജ്ഞാതമായ ഇടങ്ങളിലേക്ക് ബെക്കാം ഓടിച്ചുകയറുന്നത് ബിബിസി ലോകത്തിനു മുന്നിലേക്കെത്തിക്കും.

ലോകകപ്പിന് ബെക്കാം ബൈക്കില്‍ ആമസോണ്‍ കാട് കയറുന്നു

ക്ലിക്കിനീങ്ങുക

ലോകകപ്പിന് ബെക്കാം ബൈക്കില്‍ ആമസോണ്‍ കാട് കയറുന്നു

വളരെ എളുപ്പത്തില്‍ കാര്യങ്ങള്‍ കഴിച്ചുകൂട്ടാനല്ല ബിബിസിയും ബെക്കാമും തീരുമാനിച്ചിട്ടുള്ളത്. ഏറ്റവും ദുര്‍ഘടമായ പാതകളിലൂടെയാണ് ബെക്കാം ബൈക്കോടിക്കുക.

ലോകകപ്പിന് ബെക്കാം ബൈക്കില്‍ ആമസോണ്‍ കാട് കയറുന്നു

ഈ യാത്രയെ ഒരു ഡോക്യുമെന്ററിയാക്കി ഫൂട്‌ബോള്‍ മാമാങ്കത്തിനിടയില്‍ ബിബിസി പ്രേക്ഷകരിലെത്തിക്കും. 'ഡേവിഡ് ബെക്കാം ഇന്റ്റു അണ്‍നോണ്‍' എന്നാണ് ഡോക്യുമെന്ററിയുടെ പേര്. ഒരു ട്രയംഫ് സ്‌ക്രാമ്പ്‌ലര്‍ ബൈക്കാണ് ബെക്കാമിന് ഈ യാത്രയില്‍ കൂട്ട്.

ലോകകപ്പിന് ബെക്കാം ബൈക്കില്‍ ആമസോണ്‍ കാട് കയറുന്നു

വേള്‍ഡ് കപ്പ് തുടങ്ങുന്നതിനു മുന്‍പുതന്നെ ബെക്കാമിന്റെ യാത്ര തുടങ്ങും. ബ്രസീലിലെ റിയോ ഡി ജാനെയ്‌റോയില്‍ നിന്നാണ് ബെക്കാമിന്റെ യാത്ര തുടങ്ങുക.

ലോകകപ്പിന് ബെക്കാം ബൈക്കില്‍ ആമസോണ്‍ കാട് കയറുന്നു

ജൂണ്‍ മാസത്തില്‍ തന്നെ ബെക്കാമിന്റെ യാത്ര ഡോക്യുമെന്റ് ചെയ്തത് ബിബിസി സംപ്രേഷണം ചെയ്യും. ജൂണില്‍ പരമ്പരാഗത വൈരികളായ ഇംഗ്ലണ്ടും ഇറ്റലിയും ഏറ്റുമുട്ടുമ്പോള്‍ ഡേവിഡ് ബെക്കാം ആമസോണ്‍ കാടുകള്‍ കീഴടക്കുന്ന ദൃശ്യങ്ങള്‍ ബിബിസി പുറത്തുവിടും.

ലോകകപ്പിന് ബെക്കാം ബൈക്കില്‍ ആമസോണ്‍ കാട് കയറുന്നു

ഷോയെക്കുറിച്ച് കാര്യമായ വിവരങ്ങളൊന്നും ബിബിസി പുറത്തുവിട്ടിട്ടില്ല. ആമസോണ്‍ കാടുകളിലെവിടെയോ ബെക്കാം ഒരു ട്രയംഫ് സ്‌ക്രാമ്പലര്‍ ബൈക്കുമായി നില്‍ക്കുന്നതിന്റെ ചിത്രം മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നത്.

ലോകകപ്പിന് ബെക്കാം ബൈക്കില്‍ ആമസോണ്‍ കാട് കയറുന്നു

ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷം ഈയിടെയാണ് ട്രയംഫ് മോട്ടോര്‍സൈക്കിള്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തത്. ഇന്ത്യയില്‍ ഫൂഡ്‌ബോളിന് ക്രിക്കറ്റിനോളം പ്രചാരമില്ലെങ്കിലും ഡേവിഡ് ബേക്കാം ഒരു സിനിമാതാരത്തെപ്പോലെ പരിചിതനാണ്. ഇക്കാരണത്താല്‍ ബിബിസിയുടെ പരിപാടിക്ക് ഇന്ത്യയില്‍ നിന്നും കാഴ്ചക്കാരെ കിട്ടുമെന്ന് പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Friday, May 23, 2014, 13:10 [IST]
English summary
We are talking about David Beckham and he will ride a Triumph Scrambler. He won't be riding his bike on easy road's, the Brit has chosen to ride through the treacherous roads of the Amazon rainforest.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X