ഇന്ത്യയുടെ ആദ്യ സൂപ്പര്‍കാര്‍ 2015 ആദ്യമാസങ്ങളില്‍
ഇന്ത്യയുടെ ആദ്യത്തെ സൂപ്പര്‍കാര്‍ ഡിസി അവാന്തിയുടെ ലോഞ്ച് 2015ന്‍രെ ആദ്യമാസങ്ങളില്‍ നടക്കും. വിഖ്യാത ഡിസൈനറായ ദിലീപ് ഛബ്രിയയുടെ ഡിസൈന്‍ സ്റ്റുഡിയോയില്‍ പിറവിയെടുത്തതാണ് ഈ വാഹനം.
അവാന്തിയെ അടുത്തറിയാം
കഴിഞ്ഞ രണ്ട് ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോ എഡിഷനുകളിലായി ഈ സ്‌പോര്‍ട്‌സ് കാറിന്റെ കണ്‍സെപ്റ്റിനെയും ഉല്‍പാദനപ്പതിപ്പിനെയും ലോകം പരിചയപ്പെട്ടിരുന്നു. 4550 മില്ലിമീറ്റര്‍ നീളവും 1965 മില്ലിമീറ്റര്‍ വീതിയുമുള്ളതാണ് ഈ വാഹനം.

ഇന്ത്യന്‍ ഉപഭോക്താക്കളുടെ താല്‍പര്യങ്ങളെ പ്രത്യേകം പരിഗണിച്ചാണ് ഈ സൂപ്പര്‍കാര്‍ നിര്‍മിച്ചിരിക്കുന്നത്. 170 മില്ലിമീറ്റര്‍ ഗ്രൗണ്ട് ക്ലിയറന്‍സ് നല്‍കിയിട്ടുണ്ട് അവാന്തിക്ക് എന്നറിയുക!
2.0 ലിറ്റര്‍ ശേഷിയുള്ള ഫോര്‍ സിലിണ്ടര്‍ എന്‍ജിനാണ് അവാന്തിയിലുള്ളത്. ഇതോടൊപ്പം ഒരു ടര്‍ബോ ചേര്‍ത്തിട്ടുണ്ട്. 248 കുതിരശക്തി പകരാന്‍ ശേഷിയുള്ളതാണ് അവാന്തിയുടെ എന്‍ജിന്‍. എന്‍ജിനോട് ഒരു 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ചേര്‍ത്തിരിക്കുന്നു.


Click it and Unblock the Notifications








