ബെനെല്ലിയെ ഇന്ത്യയിലെത്തിക്കാന്‍ ഡിഎസ്‌കെ ഒരുങ്ങുന്നു
വിഖ്യാത ഇറ്റാലിയന്‍ സ്‌പോര്‍ട്‌സ്‌ബൈക്ക് നിര്‍മാതാവായ ബെനെല്ലിയുടെ മോട്ടോര്‍സൈക്കിള്‍ മോഡലുകള്‍ ഇന്ത്യയിലെത്തിക്കാന്‍ ഡിഎസ്‌കെ മോട്ടോവീല്‍സ് ഒരുങ്ങുന്നു. നിലവില്‍ ഹ്യോസങ് മോട്ടോര്‍സൈക്കിളുകള്‍ അസംബ്ള്‍ ചെയ്ത് വില്‍ക്കുന്നുണ്ട് പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിഎസ്‌കെ.
നൂറ്റാണ്ട് പഴക്കമുള്ള ബെനെല്ലി ബ്രാന്‍ഡ് നിരവധി കമ്പനികളുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ ചൈന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്വിയാന്‍ഡിയാങ് കോര്‍പറേഷന്റെ ഉടമസ്ഥതയിലാണ് ഈ ബ്രാന്‍ഡുള്ളത്.

300 സിസി ശേഷിയുള്ള എന്‍ജിനാണ് ബെനെല്ലിയുടെ മോട്ടോര്‍സൈക്കിള്‍ നിരയില്‍ ആദ്യത്തേത്. 1,130 സിസി ശേഷിയുള്ള എന്‍ജിന്‍ വരെ നീളുന്നു ഇവ. ബെനെല്ലിയുടെ എല്ലാ മോട്ടോര്‍സൈക്കിള്‍ മോഡലുകളും ഇന്ത്യയിലെത്തിക്കാനാണ് ഡിഎസ്‌കെ തീരുമാനിച്ചിട്ടുള്ളത്.
ബെനെല്ലിയുടെ എന്‍ട്രി ലെവല്‍ മോഡലായ ബിഎല്‍302 ആയിരിക്കും ഇന്ത്യന്‍ വിപണിയില്‍ ആദ്യമെത്തുക. കെടിഎം ഡ്യൂക്ക് 390യുമായിട്ടായിരിക്കും ഈ വാഹനത്തിന്റെ മത്സരം.


Click it and Unblock the Notifications








