കലാശക്കൊട്ട്: കാറുകളില്‍ 2 ലക്ഷം വരെയുള്ള ഓഫറുകള്‍
വര്‍ഷാവസാനം അടുത്തു. ദീപാവലിക്കാലം ഏതാണ്ട് തീരുകയും ചെയ്തു. പ്രതീക്ഷിച്ചപോലെ വന്‍ മുന്നേറ്റമൊന്നും കാര്‍വില്‍പനയില്‍ ഉണ്ടാക്കാനായിട്ടില്ല. ഉപഭോക്താക്കളെ ഷോറൂമുകലിലേക്ക് ആകര്‍ഷിക്കാനുള്ള തന്ത്രങ്ങളില്‍ മുട്ടിത്തിരിയുകയാണ് കമ്പനികള്‍.
ഡിസംബറിലെ ക്രിസ്തുമസ് ആരവം കൂടി മുതലെടുക്കാന്‍ സാധിക്കുമോ എന്നതാണ് ഇപ്പോഴത്തെ നോട്ടം. വന്‍ ഓഫറുകളുമായി കാര്‍നിര്‍മാതാക്കള്‍ വിപണിയിലെത്തിയിരിക്കുന്നു. കൂടുതല്‍ വിശദമായി താഴെ വായിക്കാം.

ചിത്രങ്ങളിലൂടെ നീങ്ങുക.

ഫോഡ് ഫിഗോ ഹാച്ച്ബാക്ക്
20,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ്സാണ് നടപ്പുമാസം ഫിഗോയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 29,000 രൂപയുടെ സൗജന്യ ഇന്‍ഷൂറന്‍സും ഓഫറുകളിലുണ്ട്. നിങ്ങള്‍ നിലവില്‍ ഫോഡ് കാര്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ ലോയല്‍റ്റി ബോണസ്സായി 5,000 രൂപയുടെ ഓഫറുണ്ട്. മൊത്തം 54,000 രൂപയുടെ നേട്ടങ്ങളാണ് ഫിഗോ ഹാച്ച്ബാക്കില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഷെവര്‍ലെ ബീറ്റ് ഹാച്ച്ബാക്ക്
മൊത്തം 65,000 രൂപയുടെ നേട്ടങ്ങളുണ്ട് ബീറ്റ് വാങ്ങിയാല്‍. 20,000 രൂപയുടെ സൗജന്യ ഇന്‍ഷൂറന്‍സ് ഇതില്‍പെടുന്നു. എക്‌സ്‌ചേഞ്ച് ബോണസ്സായി 25,000 രൂപയുടെ നേട്ടം. ലോയല്‍റ്റി ബോണസ്സ് 20,000 രൂപയാണ്.

ഹ്യൂണ്ടായ് ഇയോണ്‍ ഹാച്ച്ബാക്ക്
ഇയോണ്‍ ഹാച്ച്ബാക്കിന് 30,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ്സുണ്ട്. 12,000 രൂപ വരെയുള്ള സൗജന്യ ഇന്‍ഷൂറന്‍സും നല്‍കുന്നുണ്ട് ഹ്യൂണ്ടായ് ഈ കാറില്‍.

ഹ്യൂണ്ടായ് സാന്റഫെ എസ്‌യുവി
ഹ്യൂണ്ടായ് സാന്റ ഫെയില്‍ 2 ലക്ഷം രൂപയുടെ ഡിസ്‌കൗണ്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് ഡീലര്‍മാരോട് പ്രത്യേകം ചോദിച്ചുവാങ്ങണം.


Click it and Unblock the Notifications








