ക്രോമിയത്തില്‍ മുങ്ങി പുതിയ നിസ്സാന്‍ സണ്ണി

എന്‍ട്രി ലെവല്‍ സെഡാന്‍ വിപണിയിലെ ബെസ്റ്റ് സെല്ലറായ നിസ്സാന്‍ സണ്ണിയുടെ മുഖംമിനുക്കിയ പതിപ്പ് ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയിലെത്തി. ഡിസൈനില്‍ നിരവധി മാറ്റങ്ങള്‍ വന്നതായി കാണാം പുതിയ സണ്ണിയില്‍.

നിസ്സാന്‍ സണ്ണിയുടെ പതിനൊന്നാം തലമുറ പതിപ്പാണ് നിലിവില്‍ വില്‍ക്കുന്നത്. 2011ല്‍ രാജ്യത്തെത്തിയ ഈ വാഹനം ഇന്ന് എന്‍ട്രിലെവല്‍ സെഡാന്‍ വിപണിയില്‍ മുന്‍നിരയില്‍ ഇടംപിടിച്ചിരിക്കുന്നു. പുതുക്കിയ പതിപ്പിന്റെ എക്സ്റ്റീരിയറിലും ഇന്റീരിയറിലും കാണുന്ന മാറ്റങ്ങള്‍ താഴെ അറിയാം. ലഭ്യമായ വിവരങ്ങളും നല്‍കിയിട്ടുണ്ട്.

നിസ്സാൻ സണ്ണി പുതിയ പതിപ്പ

മുന്‍വശത്താണ് കാര്യപ്പെട്ട മാറ്റം വന്നിട്ടുള്ളത്. ഗ്രില്ലിന്റെ ഡിസൈന്‍ കുറെക്കൂടി ബോള്‍ഡാക്കിയിട്ടുണ്ട്. ഇത് കാറിന്റെ റോഡ് സാന്നിധ്യം വര്‍ധിപ്പിക്കാന്‍ സഹായിച്ചേക്കും. ഗ്രില്ലിന് ചുറ്റുമായി ക്രോമിയം പട്ട ഘടിപ്പിച്ചത് നന്നായിട്ടുണ്ട്. ക്രോമിയം പട്ടയുടെ സാന്നിധ്യം മറ്റൊരിടത്തുകൂടി കാണാം. ബംപറിന് കീഴില്‍ എയര്‍ഡാമിന് താഴെ.

നിസ്സാൻ സണ്ണി പുതിയ പതിപ്പ

മറ്റൊരു മാറ്റം ഹെഡ്‌ലാമ്പിലാണ്. നേരത്തെയുണ്ടായിരുന്ന ഹെഡ്‌ലാമ്പിനെ താരതമ്യേന വീതിയും ബോള്‍ഡിനെസ്സും കുറഞ്ഞ ഒന്നാക്കിയിരിക്കുന്നു പുതിയ ഹെഡ്‌ലാമ്പ്. ബംപറുകളുടെ ശില്‍പശൈലിയിലും മാറ്റം വരുത്തിയിരിക്കുന്നു.

നിസ്സാൻ സണ്ണി പുതിയ പതിപ്പ

ഫോഗ് ലാമ്പിനു ചുറ്റുമായി ക്രോമിയം സ്ട്രിപ്പ് കാണാം. ഫോഗ് ലാമ്പിന്റെ ഡിസൈനിലും മാറ്റം വന്നിട്ടുണ്ട്. വശങ്ങളില്‍ വന്നിരിക്കുന്ന പ്രധാനമാറ്റം റിയര്‍വ്യൂമിററുകളില്‍ ടേണ്‍ ഇന്‍ഡിക്കേറ്റര്‍ ചേര്‍ത്തതാണ്. വിന്‍ഡോകള്‍ക്ക് ചുറ്റുമായി ക്രോമിയം സാന്നിധ്യവും കാണാം. പിന്‍വശത്തും ക്രോമിയം കൊണ്ടുള്ള കളികളുണ്ട്. ലൈസന്‍സ് പ്ലേറ്റിന് മുകളിലായി ക്രോമിയം പട്ട നല്‍കിയിരിക്കുന്നു.

നിസ്സാൻ സണ്ണി പുതിയ പതിപ്പ

ഇന്റീരിയറില്‍ തുകല്‍ പൊതിഞ്ഞ സ്റ്റീയറിംഗ് വീല്‍ കൊടുത്തിട്ടുണ്ട്. സ്റ്റീയറിംഗ് വീലില്‍ നിയന്ത്രണനാളികള്‍ എര്‍ഗണോമിക് ആയി ക്രമീകരിച്ചിട്ടുണ്ട്. ഗിയര്‍നോബില്‍ സില്‍വര്‍ ഫിനിഷ് നല്‍കിയിരിക്കുന്നു. പാര്‍ക്കിംഗ് ബ്രേക്ക് ലിവര്‍ ക്രോമിയം പൂശിയതാണ്.

More from DriveSpark

Article Published On: Thursday, February 6, 2014, 12:59 [IST]
English summary
Facelifted Nissan Sunny Unveiled at 2014 Auto Expo.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X