ടാറ്റ സെസ്റ്റ് സെഡാനെ ആഴത്തിലറിയാം

Posted By:

ടാറ്റ മോട്ടോഴ്‌സ് വലിയ പ്രതീക്ഷകളോടെയാണ് സെസ്റ്റ് സെഡാന്‍ മോഡല്‍ വിപണിയിലെത്തിച്ചിരിക്കുന്നത്. പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ ഘടിപ്പിച്ച് ഈ വാഹനം വിപണിയില്‍ ലഭ്യമാണ്. 4.64 ലക്ഷം രൂപയിലാണ് ഈ വാഹനത്തിന്റെ അടിസ്ഥാന പതിപ്പിന്റെ വില തുടങ്ങുന്നത്. 5.64 ലക്ഷം രൂപയില്‍ ഡീസല്‍ മോഡലുകളുടെ വില തുടങ്ങുന്നു.

രാജ്യത്തെ 470 ടാറ്റ ഡീലര്‍ഷിപ്പുകള്‍ വഴി ഈ വാഹനം വിറ്റഴിക്കപ്പെടും. പുതുതായി രൂപപ്പെടുത്തിയ ഡിസൈന്‍ ഭാഷയും ടാറ്റ സ്വയം നിര്‍മിച്ച ഇന്ധനക്ഷമതയേറിയ റിവോട്രോണ്‍ പെട്രോള്‍ എന്‍ജിനും ഓട്ടോമാറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷനുമെല്ലാം ചേരുമ്പോള്‍ മികച്ചൊരു സന്നാഹം രൂപപ്പെടുന്നുണ്ട്. ഇവ വിപണിയില്‍ എത്രത്തോളം പ്രവര്‍ത്തിക്കുമെന്നതാണ് കണ്ടറിയാനുള്ളത്. വാഹനത്തിന്റെ സംവിധാനങ്ങളെ കൂടുതല്‍ ആഴത്തില്‍ അറിയുവാന്‍ താഴെ ചിത്രത്താളുകളിലേക്കു ചെല്ലുക.

ടാറ്റ സെസ്റ്റ് സെഡാനെ ആഴത്തിലറിയാം

ചിത്രങ്ങളിലൂടെ നീങ്ങുക

ടാറ്റ സെസ്റ്റ് സെഡാനെ ആഴത്തിലറിയാം

ഞെട്ടിപ്പിക്കുന്ന സന്നാഹങ്ങളാണ് സെസ്റ്റ് സെഡാനില്‍ ടാറ്റ ഒരുക്കുന്നത്. പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, ഡേടൈം റണ്ണി ലൈറ്റുകള്‍, മള്‍ടിഡ്രൈവ് മോഡ് (സ്‌പോര്‍ട്, ഇക്കോ, സിറ്റി എന്നിങ്ങനെ) തുടങ്ങിയ സംവിധാനങ്ങള്‍ ഇന്ന് സെസ്റ്റ് നിലകൊള്ളുന്ന സെഗ്മെന്റില്‍ മറ്റൊരു വാഹനത്തിലും ലഭ്യമല്ല. സെഗ്മെന്റില്‍ തികച്ചും പുതിയതായ 21 സവിശേഷതകളാണ് ടാറ്റ സെസ്റ്റില്‍ കാമാന്‍ കഴിയുക. വിശദമായി വരും താളുകളില്‍.

അളവുതൂക്കങ്ങള്‍

അളവുതൂക്കങ്ങള്‍

  • നീളം: 3,995 എംഎം
  • വീതി: 1,706 എംഎം
  • ഉയരം: 1,570 എംഎം
  • വീല്‍ബേസ്: 2,470 എംഎം
  • ബൂട്ടിന്റെ ശേഷി: 390 ലിറ്റര്‍
  • ഗ്രൗണ്ട് ക്ലിയറന്‍സ് 175 എംഎം (ഡീസലില്‍ 165 എംഎം)
  • ഇന്ധനടാങ്ക് ശേഷി: 44 ലിറ്റര്‍
എന്‍ജിനുകള്‍

എന്‍ജിനുകള്‍

പെട്രോള്‍ എന്‍ജിന്‍

  • 1.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് എന്‍ജിനാണ് വാഹനത്തിലുള്ളത്. ടാറ്റയുടെ റിവോട്രോണ്‍ സാങ്കേതികതയിലാണ് ഈ എന്‍ജിന്‍ നിര്‍മിച്ചിരിക്കുന്നത്. 5000 ആര്‍പിഎമ്മില്‍ 88.73 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു ഇവന്‍. 1750-3500 ആര്‍പിഎമ്മില്‍ 140 എന്‍എം ആണ് ചക്രവീര്യം. എആര്‍എഐ സാക്ഷ്യപ്പെടുത്തുന്നതു പ്രകാരം ലിറ്ററിന് 17.6 കിലോമീറ്റര്‍ മൈലേജ് നല്‍കാന്‍ ഈ എന്‍ജിന് സാധിക്കും.
എന്‍ജിനുകള്‍

എന്‍ജിനുകള്‍

ഡീസല്‍ എന്‍ജിനുകള്‍

  • രണ്ട് എന്‍ജിന്‍ ഓപ്ഷനുണ്ട് ടാറ്റ സെസ്റ്റില്‍. 1.3 ലിറ്റര്‍ ശേഷിയുള്ള എന്‍ജിന്‍ രണ്ടുവിധത്തില്‍ ട്യൂണ്‍ ചെയ്ത് ഘടിപ്പിച്ചിരിക്കുന്നു. 4000 ആര്‍പിഎമ്മില്‍ 73.94 കുതിരശക്തി പകരുന്നു ഈ എന്‍ജിന്‍ ട്യൂണിങ്ങുകളിലൊന്ന്.
  • ഇതേ എന്‍ജിന്റെ അടുത്ത ട്യൂണിങ് പതിപ്പ് 4000 ആര്‍പിഎമ്മില്‍ 88.73 കുതിരശക്തി രകരുന്നതാണ്. 1750-3000 ആര്‍പിഎമ്മില്‍ 200 എന്‍എം ആണ് ചക്രവീര്യം. എആര്‍എഐ സാക്ഷ്യപ്പെടുത്തിയതു പ്രകാരം ലിറ്ററിന് 23 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു.
ഗിയര്‍ബോക്‌സുകള്‍

ഗിയര്‍ബോക്‌സുകള്‍

പെട്രോള്‍-ഡീസല്‍ എന്‍ജിനുകള്‍ക്കൊപ്പം 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ചേര്‍ത്ത് ലഭിക്കും. ഡീസല്‍ എന്‍ജിനുകളിലെ കരുത്തേറിയ പതിപ്പിനൊപ്പം സെമി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ചേര്‍ത്തും ലഭ്യമാണ്.

സുരക്ഷാ സന്നാഹങ്ങള്‍

സുരക്ഷാ സന്നാഹങ്ങള്‍

ഡ്രൈവര്‍, ഫ്രണ്ട് പാസഞ്ചര്‍ എന്നിവര്‍ക്ക് എയര്‍ബാഗുകളുടെ സുരക്ഷിതത്വമുണ്ട്. എബിഎസ്, ഇബിഡി സന്നാഹങ്ങള്‍ ചേര്‍ത്തിരിക്കുന്നു. എന്‍ജിന്‍ ഇമ്മൊബിലൈസര്‍ ഘടിപ്പിച്ചിട്ടുണ്ട്. ഓട്ടോമാറ്റിക് ഡോര്‍ ലോക്ക് സിസ്റ്റവും വാഹനത്തിലുണ്ട്. മുമ്പില്‍ ഡിസ്‌ക് ബ്രേക്കുകളാണ് നല്‍കിയിട്ടുള്ളത്. പിന്നില്‍ ഡ്രം ബ്രേക്കുകളും.

എക്‌സ്റ്റീരിയര്‍ സവിശേഷതകള്‍

എക്‌സ്റ്റീരിയര്‍ സവിശേഷതകള്‍

എല്ലാ പതിപ്പുകളിലും അലോയ് വീലുകള്‍ ഘടിപ്പിച്ചിരിക്കുന്നു. എന്‍ഇഡി ടെയ്ല്‍ ലാമ്പുകള്‍, എല്‍ഇഡി ഡേടൈം റണ്ണിഹ് ലൈറ്റുകള്‍ എന്നിവയുമുണ്ട്. ബേസ് പതിപ്പായ എക്‌സ്ഇ വേരിയന്റിലൊഴികെ എല്ലാത്തിലും പ്രൊജക്ടര്‍ ഹെഡ്‌ലൈറ്റുകളുണ്ട്.

ഇന്റീരിയര്‍ സവിശേഷതകള്‍

ഇന്റീരിയര്‍ സവിശേഷതകള്‍

ക്രമീകരിക്കാവുന്ന സ്റ്റീയറിങ് വീല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വോയ്‌സ് കമാന്‍ഡ് സംവിധാനമുള്ള മള്‍ടിഫങ്ഷന്‍ സ്റ്റീയറിങ് വീല്‍, റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍, ഇലക്ട്രികമായി ക്രമീകരിക്കാവുന്ന വിങ് മിററുകള്‍, ഡ്രൈവര്‍ സീറ്റ് ഉയരത്തിന്റെ ക്രമീകരണം, എട്ട് സ്പീക്കറുകളുള്ള ഹര്‍മാന്‍ മ്യൂസിക് സിസ്റ്റം എന്നി സംവിധാനങ്ങള്‍ സെസ്ര്‌റിന്റെ ഇന്റീരിയറില്‍ കാണാം.

English summary
Indian automobile maker Tata Motors launched the all new Tata Zest in India. Here are the technical and design specifications of the car.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark