രണ്ടു ദശകത്തിനു ശേഷം ഫെരാരി ചെയര്‍മാന്‍ പുറത്തേക്ക്
23 വര്‍ഷം നീണ്ട സേവനത്തിനു ശേഷം ഫെരാരി ചെയര്‍മാന്‍ ല്യൂക്ക കോര്‍ഡെറോ മൊൻസെമോലോ കമ്പനി വിടുന്നു. ഫെരാരിയുടെ ഉടമകളുമായി കുറെക്കാലമായി നിലനില്‍ക്കുന്ന അഭിപ്രായവ്യത്യാസങ്ങള്‍ പുറത്തുവന്നു തുടങ്ങിയ ഘട്ടത്തിലാണ് മോന്‍സ രാജിവെക്കാന്‍ തീരുമാനിച്ചത്.
ഒക്ടോബര്‍ 13നാണ് മോന്‍സ ഓഫീസ് വിടുക എന്നറിയുന്നു. അടുത്ത മൂന്നു വര്‍ഷം കൂടി ഫെരാരിയില്‍ തുടരാനായിരുന്നു മോന്‍സയുടെ ആഗ്രഹം. എന്നാല്‍ അഭിപ്രായവ്യത്യാസം മൂര്‍ച്ഛിക്കുകയും അത് പുറംലോകം ചര്‍ച്ച ചെയ്തുതുടങ്ങുകയും ചെയ്ത സാഹചര്യത്തില്‍ രാജിവെച്ച് പിന്‍മാറാമെന്ന തീരുമാനത്തിലേക്ക് അദ്ദേഹം എത്തുകയായിരുന്നു.
|

കഴിഞ്ഞ സീസണില്‍ ഫെരാരി എഫ്1 ടീം മോശം പ്രകടനം നടത്തിയതിനു പിന്നാലെയാണ് പ്രശ്‌നങ്ങള്‍ രൂക്ഷമായത്. മാതൃസ്ഥാപനമായ ഫിയറ്റിന്റെ സിഇഒ സെര്‍ജിയോ മാഷിയോന്നെയുമായി മറ്റുചില വിഷയങ്ങളിലും മോന്‍സയ്ക്ക് അഭിപ്രായവ്യത്യാസമുണ്ടായിരുന്നു.
2008 മുതല്‍ ഇന്നുവരെ ഫെരാരിക്ക് (നിര്‍മാതാക്കളുടെ) ചാമ്പ്യന്‍ഷിപ്പ് നേടാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ഇറ്റാലിയന്‍ ഗ്രാന്‍ഡ് പ്രീയില്‍ ഫെരാരിയുടെ ഫെര്‍നാന്‍ഡോ അലന്‍സോയ്ക്ക് കാറിന്റെ ഹൈബ്രിഡ് സിസ്റ്റത്തിന്റെ തകരാറ് മൂലം പിന്‍മാറേണ്ടുവന്നു. ഫെരാരിയുടെ കിമി റൈകിന്‍സന്‍ ഒമ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
ഫെരാരിയെ ഇന്നത്തെ നിലയിലേക്കു വളര്‍ത്തിയതില്‍ ഡി മാന്‍സെമോലോയുടെ പങ്ക് വളരെ വലുതാണ്. ഫെരാരിയ ലാഭത്തിലോടുന്ന കാര്‍നിര്‍മാതാവാക്കി മാറ്റിയത് ഇദ്ദേഹമാണ്. നിരവധി സൂപ്പര്‍കാര്‍ കമ്പനികള്‍ വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ പാടു പെട്ട കാലമായിരുന്നു കഴിഞ്ഞ രണ്ട് ദശകങ്ങള്‍ എന്നോര്‍ക്കുക.


Click it and Unblock the Notifications








