ലിനിയയും പൂന്തോയും വന്‍ ഓഫറുകളോടെ വാങ്ങാം
കാര്‍ നിര്‍മാതാക്കളുടെ വര്‍ഷാവസാന കലാശക്കൊട്ടില്‍ ഫിയറ്റും പങ്കെടുക്കുന്നു. തങ്ങളുടെ പുതിയ ലീനിയ മോഡലിും പൂന്തോ ഇവോ മോഡലിനും ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നു ഫിയറ്റ്.
ഒരു ലക്ഷം രൂപയോളം വരുന്ന ഓഫറുകളാണ് പുതിയ ലീനിയയില്‍ നല്‍കുന്നത്. പൂന്തോ ഇവോ ഹാച്ച്ബാക്കിന് 30,000 രൂപയോളം വരുന്ന ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നു.

ഈ മോഡലുകള്‍ക്ക് അധിക വാറന്റിയും നല്‍കുന്നുണ്ട് ഫിയറ്റ്. രണ്ട് വര്‍ഷത്തെ അധിക വാറ്#റിയാണ് നല്‍കുന്നത്. ഇത് നിലവിലുള്ള മൂന്നുവര്‍ഷത്തെ വാറന്റിക്ക് പുറമെയാണ്. മൊത്തം അഞ്ച് വര്‍ഷം.
ഈ ഓഫറുകള്‍ ചില മോഡലുളില്‍ പരിമിതമാണെന്നാണ് അറിയുന്നത്. കൂടുതല്‍ വിശദമായറിയാന്‍ ഫിയറ്റ് ഷോറൂമുമായി ബന്ധപ്പെടുക. പരിമിതകാലത്തേക്കു മാത്രമാണ് ഓഫറുകള്‍ നല്‍കുന്നത്.


Click it and Unblock the Notifications








