അവ്വെന്റ്യൂറയുടെ മാള്‍ സഞ്ചാരം തുടരുന്നു; ലോഞ്ച് ഒക്ടോബറില്‍

ലോഞ്ചിനു മുന്നോടിയായി വാഹനങ്ങള്‍ നഗരങ്ങളിലെ മാളുകളില്‍ പ്രദര്‍ശനത്തിനു വെക്കുന്നത് ഒരു ട്രെന്‍ഡായി മാറിയിരിക്കുകയാണെന്നു പറയാം. ഇക്കോസ്‌പോര്‍ട് എസ്‌യുവിയാണ് ഇങ്ങനെ മാളുകളിലൂടെ വിജയകരമായി പ്രദര്‍ശനം നടത്തിയ ആദ്യത്തെ വാഹനം. പിന്നീട് മൊബിലിയോ, സെസ്റ്റ് തുടങ്ങിയ നിരവധി മോഡലുകള്‍ ഈ പാത പിന്തുടര്‍ന്ന് മാളുകള്‍ വഴി ജനങ്ങളിലേക്കെത്തി. ഇപ്പോള്‍, രാജ്യം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫിയറ്റ് അവ്വെന്റ്യൂറ മോഡലും ഇതേ വഴിയിലൂടെ സഞ്ചരിക്കുകയാണ്.

ഇന്ത്യയിലെ മിക്കവാറും എല്ലാ പ്രധാന നഗരങ്ങളിലും അവ്വെന്റ്യൂറ ക്രോസ്സോവറിനെ കാണാന്‍ കഴിയും. പ്രധാനപ്പെട്ട മാളുകള്‍ കേന്ദ്രീകരിച്ചാണ് പ്രദര്‍ശനങ്ങള്‍ നടക്കുന്നത്. ഫിയറ്റ് അവ്വെന്റ്യൂറയെക്കുറിച്ച് ലഭ്യമായ വിവരങ്ങളെല്ലാം താഴെയുണ്ട്. ചിത്രങ്ങളും കാണാം.

അവ്വെന്റ്യൂറയുടെ മാള്‍ സഞ്ചാരം തുടരുന്നു; ലോഞ്ച് ഒക്ടോബറില്‍

ചിത്രങ്ങളിലൂടെ നീങ്ങുക.

അവ്വെന്റ്യൂറയുടെ മാള്‍ സഞ്ചാരം തുടരുന്നു; ലോഞ്ച് ഒക്ടോബറില്‍

പൂന്തോ ഇവോയുടെ ലോഞ്ചിനു ശേഷം 60 ദിവസം പിന്നിട്ടാല്‍ അവ്വെന്റ്യൂറ വിപണിയിലെത്തുമെന്നാണ് ഫിയറ്റിന്റെ വാക്ക്. ഓഗസ്റ്റ് ആദ്യവാരത്തിലായിരുന്നു ഫിയറ്റ് പൂന്തോ ഇവോയുടെ ലോഞ്ച്. അതായത് ഒക്ടോബര്‍ മാസത്തിന്റെ ആദ്യത്തെ ആഴ്ചയില്‍ അവ്വെന്റ്യൂറ വിപണി പിടിക്കും.

പെട്രോള്‍ എന്‍ജിന്‍

പെട്രോള്‍ എന്‍ജിന്‍

1. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍, 67 കുതിരശക്തി, 96 എന്‍എം ചക്രവീര്യം.

2. 1.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍, 89 കുതിരശക്തി, 115 എന്‍എം ചക്രവീര്യം.

ഡീസല്‍ എന്‍ജിന്‍

ഡീസല്‍ എന്‍ജിന്‍

1. 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍, 75 കുതിരശക്തി, 197 എന്‍എം ചക്രവീര്യം.

2. 1.3 ലിറ്റര്‍ എന്‍ജിന്റെ കരുത്തേറ്റിയ പതിപ്പ്. 90 കുതിരശക്തിയും 209 എന്‍എം

അവ്വെന്റ്യൂറയുടെ മാള്‍ സഞ്ചാരം തുടരുന്നു; ലോഞ്ച് ഒക്ടോബറില്‍

അവ്വെന്റ്യൂറയില്‍ ബ്ലാക്ക് ഇന്റീരിയര്‍ നല്‍കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ക്രോസ്സോവറിന്റെ സ്‌പോര്‍ടി ശൈലിയിലുള്ള ഡിസൈന്‍ ശൈലി ഇന്ത്യന്‍ യുവാക്കളെ ആകര്‍ഷിക്കാതിരിക്കില്ല. ടൊയോട്ട എട്യോസ് ക്രോസ്സ്, ഫോക്‌സ്‌വാഗണ്‍ ക്രോസ്സ് പോളോ എന്നീ മോഡലുകളാണ് പ്രധാന എതിരാളികള്‍.

അവ്വെന്റ്യൂറയുടെ മാള്‍ സഞ്ചാരം തുടരുന്നു; ലോഞ്ച് ഒക്ടോബറില്‍

5,50,000 രൂപയുടെ പരിസരത്തായിരിക്കും ഈ വാഹനത്തിന്റെ വില തുടങ്ങുക എന്നാണ് അനുമാനിക്കേണ്ടത്.

More from DriveSpark

Article Published On: Thursday, September 11, 2014, 12:05 [IST]
English summary
Fiat has began promoting its Avventura in several cities across India. They have chosen certain malls across India and will be displaying the car.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X