ഫിയറ്റ് വേനല്‍ ക്യാമ്പ് തയ്യാറാവുന്നു
ഫിയറ്റ് ഇന്ത്യയുടെ വേനല്‍ ചെക്കപ്പ് കാമ്പുകള്‍ പ്രഖ്യാപിച്ചു. രാജ്യത്തെമ്പാടുമുള്ള 85 സിറ്റികളിലായി വ്യാപിച്ചു കിടക്കുന്ന ഫിയറ്റ് ഡീലര്‍ഷിപ്പുകളില്‍ ഈ സേവനങ്ങള്‍ ലഭ്യമാകും.
ഈ സര്‍വീസ് സെന്ററുകളില്‍ വെച്ച് നിങ്ങളുടെ ഫിയറ്റ് കാറുകള്‍ ചെക്കപ്പിന് വിധേയമാക്കാം. ചെക്കപ്പ് തീര്‍ത്തും സൗജന്യമായിരിക്കും. ഏപ്രില്‍ 18 മുതല്‍ 20 വരെയാണ് കാമ്പുകള്‍ നടക്കുക.

ഇന്ത്യയിലെമ്പാടുമുള്ള ഉപഭോക്താക്കളിലേക്ക് നേരിട്ടിറങ്ങിച്ചെല്ലുക എന്ന ഫിയറ്റിന്റെ നയപരിപാടിയുടെ ഭാഗമായാണ് ഈ ചെക്കപ്പ് കാമ്പുകള്‍ നടത്തുന്നത്. ഇന്ത്യന്‍ ഉപഭോക്താക്കളോടുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ അടയാളമാണിതെന്ന് ഫിയറ്റ് പറയുന്നു. 54 തരം ചെക്കപ്പുകളാണ് ഇവിടെ നടത്തുക.
സൗജന്യ ടോപ് വാഷ്, സൗജന്യ ഏസി ഡിസ്ഇന്‍ഫക്ടന്റ് ട്രീറ്റ്‌മെന്റ്, പണിക്കൂലിയില്‍ 20 ശതമാനം കിഴിവ്, എസി സിസ്റ്റവുമായി ബന്ധപ്പെട്ട ഘടകഭാഗങ്ങള്‍ക്ക് 10 ശതമാനം കിഴിവ് എന്നിവ കാമ്പില്‍ ലഭ്യമാക്കും.
സമ്മര്‍ കാമ്പില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന ഫിയറ്റ് ഉപഭോക്താക്കള്‍ക്ക് ഡീലര്‍ഷിപ്പുമായി ബന്ധപ്പെടാവുന്നതാണ്.
ഇന്നത്തെ ഫേസ്ബുക്ക് വീഡിയോ


Click it and Unblock the Notifications








