ഫിയറ്റ് ഇന്ത്യ വിന്റര്‍ ചെക്കപ്പ് ക്യാമ്പ് തുടങ്ങി
ഫിയറ്റ് ഇന്ത്യ വിന്റര്‍ ചെക്കപ്പ് ക്യാമ്പുകള്‍ക്ക് ഇന്ന് തുടക്കം. ഇന്ത്യയിലെ എല്ലാ ഫിയറ്റ് ഷോറൂമുകളിലും ഈ ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട്.
ഒക്ടോബര്‍ 17ന് തുടങ്ങുന്ന ചെക്കപ്പ് ക്യാമ്പ് 19 വരെ നീളും. രാജ്യത്തെമ്പാടുമുള്ള ഉപഭോക്താക്കളുമായി നിരന്തരം സമ്പര്‍ക്കത്തിലേര്‍പ്പെടുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ ക്യാമ്പ് സംഘടിപ്പിക്കപ്പെടുന്നതെന്ന് ഫിയറ്റ് പറയുന്നു. നിലവിലുള്ള ഉപഭോക്താക്കളോടുള്ള തങ്ങളുടെ പ്രതിബദ്ധത വെളിവാക്കുകയും അവര്‍ക്കുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുകയുമാണ് തങ്ങള്‍ ചെയ്യുന്നത്.
മെസ്സേജുകള്‍ വഴിയും ഇമെയിലുകള്‍ വഴിയും ഉപഭോക്താക്കളുമായി ബന്ധപ്പെടുന്നുണ്ട് ഫിയറ്റ്. രാജ്യത്തെ 96 ഫിയറ്റ് ഷോറൂമുകളിലും നടത്തപ്പെടുന്ന ക്യാമ്പില്‍ നേരിട്ടു ചെന്ന് പങ്കാളിയാകാവുന്നതാണ്.

ക്യാമ്പില്‍ നടത്തുന്ന സര്‍വീസുകള്‍ക്ക് ലേബര്‍ ചാര്‍ജില്‍ 20 ശതമാനം കിഴിവ് നല്‍കുന്നുണ്ട്. ഘടകഭാഗങ്ങള്‍ മാറ്റേണ്ടി വരികയാണെങ്കില്‍ 10 ശതമാനം കിഴിവ് അവയില്‍ നല്‍കും. കാര്‍ വിശദമായി ചെക്ക് ചെയ്ത് വേണ്ട പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുകയാണ് ചെയ്യുക.
ഫിയറ്റിന്റെ മൂല്യവര്‍ധിത സേവനങ്ങളില്‍ ഏതെങ്കിലും വാങ്ങുകയാണെങ്കില്‍ അവയില്‍ 10 ശതമാനം കിഴിവ് നല്‍കുന്നുണ്ട് കമ്പനി. ഈ സൗകര്യങ്ങള്‍ ക്യാമ്പ് ദിനങ്ങളില്‍ മാത്രമേ ലഭ്യമാകൂ.


Click it and Unblock the Notifications








