ഫിയറ്റ് പൂന്തോ ഇവോ ഓഗസ്റ്റ് അഞ്ചിന് വിപണിയിലെത്തും
ഫിയറ്റ് പൂന്തോയുടെ പുതുക്കിയ പതിപ്പ് 'പൂന്തോ ഇവോ' എന്ന പേരില്‍ ഇന്ത്യന്‍ വിപണിയില്‍ ഓഗസ്റ്റ് 5ന് ലോഞ്ച് ചെയ്യും. വാഹനത്തിന്റെ അകത്തും പുറത്തും പുതുക്കലുകള്‍ ലഭിച്ചിട്ടുണ്ട്.
പൂന്തോ ഇവോയുടെ ഇന്റീരിയര്‍ നിലവിലുള്ളതിനെക്കാള്‍ പ്രീമിയം നിലവാരത്തിലുള്ളതാണ്. അകത്തെ ഡിസൈനിലും മാറ്റങ്ങള്‍ വന്നിട്ടുണ്ട്.
പൂന്തോയുടെ എന്‍ജിനുകളില്‍ കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല. മുന്‍ പതിപ്പിലുള്ള അതേ എന്‍ജിനുകള്‍ ഇവോയിലും ഉപയോഗിക്കും. 1.3 ലിറ്റര്‍ ശേഷിയുള്ള ഡീസല്‍ എന്‍ജിനും, 1.4 ലിറ്റര്‍ ശേഷിയുള്ളതും 1.2 ലിറ്റര്‍ ശേഷിയുള്ളതുമായ പെട്രോള്‍ എന്‍ജിനുകളുമാണ് വാഹനത്തിലുപയോഗിക്കുക.

പൂന്തോയുടെ ഡീസല്‍ എന്‍ജിന്‍ രണ്ടുവിധത്തില്‍ ട്യൂണ്‍ ചെയ്ത് ലഭ്യമാക്കുന്നുണ്ട് നിലവില്‍. ഇത് തുടരുമെന്നാണ് മനസ്സിലാക്കാന്‍ കാഴിയുന്നത്.
പൂന്തോ ഇവോയുടെ ഇമോഷന്‍ വേരിയന്റില്‍ മാത്രമായിരിക്കും 1.4 ലിറ്റര്‍ ശേഷിയുള്ള പെട്രോള്‍ എന്‍ജിന്‍ ചേര്‍ത്ത് ലഭിക്കുക.
പുതിയ മോഡലിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ് ഗണ്യമായ തോതില്‍ ഉയര്‍ത്തിയിട്ടുണ്ട്. റോഡ് പ്രസന്‍സ് കൂട്ടുന്ന വിധത്തില്‍ വാഹനത്തിന്റെ റാഡ് ഹൈറ്റ് ഉയര്‍ത്തിയിട്ടുള്ളതായി അറിയുന്നു.
കറുപ്പും വെളുപ്പും കലര്‍ന്ന ഇന്റീരിയര്‍ വര്‍ണപദ്ധതിക്കൊപ്പം കുറച്ച സ്‌പോര്‍ടി ചേരുവയിലുള്ള കറുപ്പ് ഇന്റീരിയര്‍ നിറത്തിലും ഇവോ ലഭിക്കും. ക്ലൈമറ്റ് കണ്‍ട്രോള്‍, പിന്‍ കാബിനില്‍ ഏസ് വെന്റ്, സ്റ്റീയറിങ് വീലില്‍ ഓഡിയോ നിയന്ത്രണങ്ങള്‍, ബ്ലൂടൂത്ത് കണക്ടിവിറ്റി തുടഹ്ങിയ സന്നാഹങ്ങള്‍ പൂന്തോ ഇവോയുടെ അകത്തുണ്ട്.


Click it and Unblock the Notifications








