ഫിയറ്റ് പൂന്തോയുടെ ലോഞ്ച് നേരത്തെയാക്കി
ഫിയറ്റ് പൂന്തോയുടെ പുതുക്കിയ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ ഓഗസ്റ്റ് എട്ടിന് ലോഞ്ച് ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഈ വാഹനം ഇന്ത്യയില്‍ കുറെക്കൂടി നേരത്തെ, ഓഗസ്റ്റ് അഞ്ചിനു തന്നെ ലോഞ്ച് ചെയ്യുമെന്ന് ഫിയറ്റ് പറയുന്നു. മുംബൈ, ബങ്കളുരു എന്നിവിടങ്ങളിലെ ലോഞ്ച് എട്ടാം തിയ്യതി നടക്കും.
പേരിലും രൂപത്തിലും പുതുക്കലുകളോടെയാണ് 2014 പൂന്തോ എത്തിച്ചേരുന്നത്. പൂന്തോ ഇവോ എന്നാണ് വാഹനത്തിന്റെ പേര്.
വാഹനത്തിന്റെ പുറംഭാഗത്ത് വലിയതോതിലുള്ള മാറ്റങ്ങള്‍ വന്നിട്ടുണ്ട്. നിലവില്‍ ഗ്രില്ലില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള ഫിയറ്റ് ലോഗോ പൂന്തോ ഇവോയില്‍ ബോണറ്റിലാണ് കാണുക. മുന്‍വശം നിലവിലെ പതിപ്പിനെ അപേക്ഷിച്ച് കുറച്ച് ഉയര്‍ന്നു നില്‍ക്കുന്നതായി കാണാം. ഇത് വാഹനത്തിന്റെ റോഡ് സാന്നിധ്യം ഉയര്‍ത്തുന്ന ഘടകമാണ്.

ഗ്രില്ലിലും ഫോഗ് ലാമ്പിലും ക്രോമിയത്തിന്റെ സാന്നിധ്യം ധാരാളമായി കാണാവുന്നതാണ്. വാഹനത്തിന്റെ പിന്‍വശത്തും ക്രോമിയം സാന്നിധ്യമുണ്ട്.
പൂന്തോ ഇവോയുടെ ഇന്റീരിയറിനെ നിലവിലുള്ള മോഡലുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൂടുതല്‍ പ്രീമിയം നിലവാരത്തിലുള്ളതാണെന്നു കാണാം. സാങ്കേതികമായി മാറ്റങ്ങളൊന്നുമില്ല പൂന്തോ ഇവോയില്‍ എന്നുകൂടി പറയട്ടെ. പെട്രോള്‍ എന്‍ജിനും ഡീസല്‍ എന്‍ജിനും ഘടിപ്പിച്ചാണ് പൂന്തോ ഇവോ എത്തുന്നത്.


Click it and Unblock the Notifications








