എര്‍റ്റിഗ എതിരാളി ഫിയറ്റ് ഡോബ്ലോ ടെസ്റ്റ് ചെയ്യുന്നു

ഇന്ത്യയിലെ ചെറു എംപിവി സെഗ്മെന്റിലേക്ക് എത്താനിരിക്കുന്ന ഹോണ്ട മൊബിലിയോ അതിന്റെ തയ്യാറെടുപ്പുകള്‍ തുടങ്ങിയത് കഴിഞ്ഞ രണ്ടുദിവസമായി വാര്‍ത്തയാണ്. ഇതേ വിഭാഗത്തിലേക്ക് ഫിയറ്റിന്റെ ഒരു വാഹനം കൂടി എത്തിച്ചേരുമെന്നാണ് പുതിയ വാര്‍ത്ത. ഇക്കോസ്‌പോര്‍ട്, ഡസ്റ്റര്‍, ടെറാനോ എന്നിവരുടെ ചുറ്റും കിടന്ന് കറങ്ങുന്ന ചെറു എസ്‌യുവി സെഗ്മെന്റിനെയും ലാക്കാക്കിയുള്ള വരവാണ് ഫിയറ്റ് എംപിവിയുടേതെന്ന് വ്യക്തമാണ്. ഫേസ്ബുക്കില്‍ പ്രത്യക്ഷപെട്ട ചില ചിത്രങ്ങളാണ് ഫിയറ്റിന്റെ ചെറു എംപിവി സെഗ്മെന്റിലേക്കുള്ള വാഹനം ഇന്ത്യയില്‍ ടെസ്റ്റു ചെയ്യുന്നതായി അറിയിക്കുന്നത്.

ഫിയറ്റ് ഡോബ്ലോ വാനാണ് ഇന്ത്യയില്‍ ടെസ്റ്റു ചെയ്തുവരുന്നത്. ചിത്രങ്ങളും വിവരങ്ങളും താഴെ.

എര്‍റ്റിഗ എതിരാളി ഫിയറ്റ് ഡോബ്ലോ ടെസ്റ്റ് ചെയ്യുന്നു

ഫിയറ്റ് ഡോബ്ലോയുടെ ഏറ്റവും പുതിയ തലമുറ വാഹനമാണ് ടെസ്റ്റിനിറങ്ങിയിട്ടുള്ളത്. മറവൊന്നുമില്ലാതെയാണ് വാഹനത്തെ കണ്ടതെന്നതിനാല്‍ ഇത് ഉല്‍പാദനപ്പതിപ്പാണെന്നൂഹിക്കാം.

Source

എര്‍റ്റിഗ എതിരാളി ഫിയറ്റ് ഡോബ്ലോ ടെസ്റ്റ് ചെയ്യുന്നു

5 സീറ്ററായും 7 സീറ്ററായും ഈ വാഹനം വിപണിയിലെത്തിയേക്കും. ഫിയറ്റ് ഇന്ത്യയുടെ രഞ്ജന്‍ഗാവ് പ്ലാന്റില്‍ വെച്ചായിരിക്കും ഉല്‍പാദനം നടക്കുക.

എര്‍റ്റിഗ എതിരാളി ഫിയറ്റ് ഡോബ്ലോ ടെസ്റ്റ് ചെയ്യുന്നു

അതെസമയം വാഹനം 2014ല്‍ തന്നെ വിപണിയിലെത്തിക്കാന്‍ ഫിയറ്റിന് പദ്ധതിയൊന്നിമില്ല എന്നാണറിയുന്നത്.

എര്‍റ്റിഗ എതിരാളി ഫിയറ്റ് ഡോബ്ലോ ടെസ്റ്റ് ചെയ്യുന്നു

ഇന്ത്യയില്‍ ഫിയറ്റ് ലോഞ്ച് ചെയ്യുന്ന 5 കാറുകളിലൊന്നാണിത്. ഇവയിലൊന്ന്, പുതുക്കിയ ഫിയറ്റ് ലിനിയ, ഇതിനകം തന്നെ വിപണിയിലെത്തിയിട്ടുണ്ട്. അവ്വെന്റ്യൂറ, 500 അബാര്‍ത്ത്, പൂന്തോയുടെ പുതുക്കിയ രൂപം എന്നിവയാണ് ഇനി വിപണിയിലെത്താനുള്ളത്.

എര്‍റ്റിഗ എതിരാളി ഫിയറ്റ് ഡോബ്ലോ ടെസ്റ്റ് ചെയ്യുന്നു

1.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 1.3 ലിറ്റര്‍ മള്‍ടിജെറ്റ് ഡീസല്‍ എന്‍ജിനുമാണ് വാഹനത്തിനു ഘടിപ്പിക്കുക. ഇവ രണ്ടും നിലവില്‍ ഇന്ത്യയില്‍ തന്നെ ഉല്‍പാദിപ്പിക്കുന്നുണ്ട്.

എര്‍റ്റിഗ എതിരാളി ഫിയറ്റ് ഡോബ്ലോ ടെസ്റ്റ് ചെയ്യുന്നു

4253 മില്ലിമീറ്റര്‍ നീളവും 1831 മില്ലിമീറ്റര്‍ ഉയരവും 2583 മില്ലിമീറ്റര്‍ വീല്‍ബേസും 1722 മില്ലിമീറ്റര്‍ വീതിയും ഫിയറ്റ് ഡോബ്ലോ വാനിനുണ്ട്.

എര്‍റ്റിഗ എതിരാളി ഫിയറ്റ് ഡോബ്ലോ ടെസ്റ്റ് ചെയ്യുന്നു

കാഴ്ചയില്‍ സ്റ്റൈലനാണെങ്കിലും വാഹനത്തിന്റെ ബോക്‌സി വാന്‍ ഡിസൈന്‍ രാജ്യത്തെ ഉപഭോക്താക്കളെ എത്രത്തോളം ആകര്‍ഷിക്കുമെന്ന കാര്യം കാത്തിരുന്നു തന്നെ അറിയണം.

More from DriveSpark

Article Published On: Wednesday, April 16, 2014, 10:56 [IST]
English summary
First unveiled at the 2000 Paris Motor Show, the latest generation of Fiat Doblo van has been caught testing in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X