ഫെരാരി 458 സ്‌പെഷ്യാലെ എ 5.5 കോടിക്ക് ലേലം ചെയ്തു
നോര്‍ത്ത് അമേരിക്കന്‍ വിപണിയില്‍ 60 വര്‍ഷം തികച്ചത് പ്രമാണിച്ച് ഫെരാരി ഒരു പ്രത്യേക പരിമിത പതിപ്പ് പുറത്തിറക്കുന്നുണ്ട്, എഫ് 60 അമേരിക്ക എന്ന പേരില്‍. ഈ മോഡലിന്റെ പത്ത് പതിപ്പുകള്‍ മാത്രമാണ് വിപണിയിലെത്തിയത്. അവ മുഴുവനായും വാഹനം പുറത്തിറങ്ങുന്നതിനു മുമ്പു തന്നെ വിറ്റഴിക്കപ്പെട്ടതായാണ് അറിയുന്നത്.
ഇതോടൊപ്പം ഒരു പുതിയ പ്രത്യേക പതിപ്പുകൂടി വിപണിയിലെത്തിക്കുകയാണ് ഫെരാരി. 458 സ്‌പെഷ്യാലെ എ എന്ന ഈ വാഹനം ഇതിനകം തന്നെ ലേലത്തില്‍ പോയതായി അറിയുന്നു. 458 സ്‌പൈഡറിനെ ആധാരമാക്കിയാണ് നിര്‍മാണം. 9 ലക്ഷം അമേരിക്കന്‍ ഡോളറിനാണ് 458 സ്‌പെഷ്യാലെ എ ലേലത്തില്‍ വിളിച്ചെടുത്തത്. ഡേവിഡി ഗൂഡിങ് എന്നാണ് ലേലം കൊണ്ടയാളുടെ പേര്.

ലേലത്തുക പൂര്‍ണമായും ഒരു സന്നദ്ധസംഘടനയ്ക്ക് നല്‍കുകയാണ് ഫെരാരി ചെയ്യുന്നത്. ഒരു ഇറ്റാലിയന്‍ ചാരിറ്റിയായ ഡേബ്രേക്കിനാണ് ഈ പണം പോവുക. ചില അപൂര്‍വ ജനിതകരോഗങ്ങളെക്കുറിച്ച് പഠനം നടത്തുകയാണ് ഇവര്‍ ചെയ്യുന്നത്.
4.5 ലിറ്റര്‍ ശേഷിയുള്ള വി8 എന്‍ജിനാണ് 458 സ്‌പെഷ്യാലെ എയില്‍ ഘടിപ്പിച്ചിട്ടുള്ളത്. 597 കുതിരശക്തി പകരുന്നുണ്ട് ഈ എന്‍ജിന്‍. 540 എന്‍എം ആണ് പരമാവധി ചക്രവീര്യം.
മണിക്കൂറില്‍ 60 മൈല്‍ വേഗത പിടിക്കാന്‍ 0.4 സെക്കന്‍ഡ് മാത്രമേ വേണ്ടൂ 458 സ്‌പെഷ്യാലെ എ കണ്‍വെര്‍ടിബ്ള്‍ മോഡലിന്.


Click it and Unblock the Notifications