ഫോഴ്‌സ് ഗൂര്‍ഖ ഫോര്‍വീല്‍ ഡ്രൈവ് ഡെലിവറി

By Santheep

ഫോഴ്‌സ് മോട്ടോഴ്‌സിന്റെ ഗൂര്‍ഖ എസ്‌യുവിയുടെ രണ്ടാം വരവ് കാര്യമായി ആഘോഷിക്കപ്പെട്ടിരുന്നു. 2013 ഫെബ്രുവരിയില്‍ വിപണിയിലെത്തിയതിനു ശേഷം ഉപഭോക്താക്കളില്‍ നിന്ന് ചില പരാതികളുണ്ടായത് ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്ന് വാഹനത്തില്‍ ചില മാറ്റങ്ങള്‍ വരുത്തുവാന്‍ ഫോഴ്‌സ് തീരുമാനമെടുത്തു. എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെട്ടതിനുശേഷമാണ് ഗൂര്‍ഖയുടെ ഫോര്‍ വീല്‍ ഡ്രൈവിന്റെ ഡെലിവറി തുടങ്ങുന്നത്. ഇക്കാര്യം ഫോഴ്‌സ് സ്ഥിരീകരിച്ചു കഴിഞ്ഞു.

2014 സെപ്തംബര്‍ മാസത്തോടെ വാഹനത്തിന്റെ ഡെലിവറികള്‍ തുടങ്ങുമെന്ന് ഫോഴ്‌സ് മോട്ടോഴ്‌സ് അറിയിക്കുന്നു. ഇതോടൊപ്പം വാഹനത്തിന്റെ ബുക്കിങ്ങും ആരംഭിക്കും.

Force Gurkha 4x4 Deliveries Begin This September

ഫോഴ്‌സ് ഡീലര്‍ഷിപ്പുകളില്‍ ഗൂര്‍ഖ എസ്‌യുവിയുടെ കൂടുതല്‍ ടെസ്റ്റ് വാഹനങ്ങളെത്തിക്കാന്‍ കമ്പനി പദ്ധതിയിട്ടിട്ടുണ്ട്. ടെസ്റ്റ് വാഹനങ്ങളില്ലാത്തത് ഇടക്കാലത്ത് അസൗകര്യങ്ങള്‍ സൃഷ്ടിച്ചത് കണക്കിലെടുത്താണിത്.

കാര്‍ പ്രണയികളില്‍ നിന്നും ഉപഭോക്താക്കളില്‍ നിന്നുമെല്ലാമുള്ള പ്രതികരണങ്ങളെ ആധാരമാക്കിയാണ് പുതിയ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നതെന്നാണ് അറിയാന്‍ കഴിയുന്നത്.

വാഹനത്തിലുപയോഗിക്കുന്ന ഉല്‍പന്നങ്ങളുടെയെല്ലാം നിലവാരമുയര്‍ത്തിയിട്ടുണ്ട്. മികച്ച ഫിറ്റ് ആന്‍ഡ് ഫിനിഷ് കൊണ്ടുവരാന്‍ ഫോഴ്‌സ് നടപടിയെടുത്തിട്ടുള്ളതായി മനസ്സിലാക്കുന്നു. കാബിനിനകത്ത് എന്‍ജിന്‍ ശബ്ദം കുറയ്ക്കാന്‍ എന്‍ജിനീയര്‍മാര്‍ പ്രത്യേകം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്.

വാഹനത്തിന്റെ എയര്‍ കണ്ടീഷണര്‍ കൂടുതല്‍ മികച്ചതാക്കിയിട്ടുണ്ട്.

More from DriveSpark

Article Published On: Friday, June 6, 2014, 11:21 [IST]
English summary
Force Motors have launched the Gurkha SUV in India back in February, 2013. The manufacturer of the SUV received several negative feedback regarding its vehicle and have tried working on its offering, to improve it.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X