ഫോഴ്‌സ് മോട്ടോഴ്‌സ് വന്‍ നിക്ഷേപം നടത്തുന്നു

Written By:

ഫോഴ്‌സ് മോട്ടോഴ്‌സ് രാജ്യത്ത് കൂടുതല്‍ നിക്ഷേപത്തിന് തയ്യാറെടുക്കുന്നു. ഏതാണ്ട് ആയിരം കോടി രൂപ വരുന്ന നിക്ഷേപത്തിനുള്ള പദ്ധതിയാണ് ഫോഴ്‌സ് തയ്യാറാക്കിയിട്ടുള്ളത്. ഇതില്‍ പുതിയ ഉല്‍പന്നങ്ങളുടെ വികസനത്തിനും വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ട്.

ബിഎംഡബ്ല്യു വാഹനങ്ങള്‍ക്കുള്ള എന്‍ജിനുകള്‍ അസംബ്ള്‍ ചെയ്യുന്നതിനായി ഒരു പ്ലാന്റ് സ്ഥാപിക്കുവാനും ഫോഴ്‌സ് ഉദ്ദേശിക്കുന്നുണ്ട്. ചെന്നൈയിലായിരിക്കും ഈ പ്ലാന്റ് സ്ഥാപിക്കുക. കൂടുതല്‍ സാങ്കേതികപുരോഗതി കൈവരിക്കാന്‍ കമ്പനിയെ സഹായിക്കുന്ന വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനായും ഈ പണം ഉപയോഗിക്കപ്പെടും.

ഒരു ചെറു വാന്‍ നിര്‍മിച്ച് വിപണിയിലെത്തിക്കാനുള്ള പദ്ധതിയാണ് ഫോഴ്‌സ് ഇപ്പോല്‍ മുമ്പോട്ട് നീക്കിക്കൊണ്ടിരിക്കുന്നത് എന്നറിയുന്നു. അടുത്ത ഒന്നുരണ്ട് വര്‍ഷത്തിനുള്ളില്‍ ഈ വാഹനം വിപണി പിടിക്കും.

Force Motors Plans To Invest Big Over The Next 4 Years

രാജ്യത്തിന്റെ ഗ്രാമീണവിപണികളിലാണ് ഫോഴ്‌സിന് സജീവസാന്നിധ്യമുള്ളതെന്നു പറയാം. ട്രാവലര്‍ റെയ്ഞ്ച് വാഹനങ്ങള്‍ ഗ്രാമപ്രദേശങ്ങളില്‍ വന്‍ ഹിറ്റാണ്. മധ്യപ്രദേശിലെ പിതാമ്പൂരിലെ പ്ലാന്റില്‍ നിന്നാണ് ഫോഴ്‌സ് വാഹനങ്ങള്‍ വിപണിയിലെത്തുന്നത്.

ബിഎംഡബ്ല്യു എന്‍ജിന്‍ അസംബ്ലി പ്ലാന്റിനു മാത്രമായി 100 കോടിരൂപ മാറ്റിവെച്ചിട്ടുണ്ട്. ഈ പ്ലാന്റ് അധികം വൈകാതെ തന്നെ പ്രവര്‍ത്തനം തുടങ്ങും. ഫോഴ്‌സും ബിഎംഡബ്ല്യുവും തമ്മില്‍ ദീര്‍ഘകാലത്തെ കച്ചവടബന്ധമാണുള്ളത്. ഫോഴ്‌സിന്റെ വാഹനങ്ങളില്‍ പലതിലും ബിഎംഡബ്ല്യു എന്‍ജിനുകളാണ് ഉപയോഗിക്കുന്നത്.

ഈ പുതിയ പ്ലാന്റ് തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ അഞ്ചൂരിലാണ് സ്ഥാപിക്കുക.

English summary
Force Motors has plans of investing big money in the next four years.
Story first published: Sunday, August 10, 2014, 6:28 [IST]
Please Wait while comments are loading...

Latest Photos