'സോളാര്‍' വിഷയത്തിൽ ഫോഡിൻറെ നിലപാടെന്ത്?
കേരളത്തെ സംബന്ധിച്ചിടത്തോളമെങ്കിലും സോളാര്‍ എന്ന വാക്കിന് പല അര്‍ത്ഥങ്ങളും മാനങ്ങളുമുണ്ട്. അനൗണ്‍സ് ചെയ്യാതെ വെടിവഴിപാട് നടത്താമോ എന്നന്വേഷിക്കുന്ന കേരള ഭഗീരഥന്‍പിള്ളമാരുടെ ഡിക്ഷ്ണറിയിലെ സോളാറിനെക്കുറിച്ചല്ല നമ്മള്‍ സംസാരിക്കാന്‍ പോകുന്നത്; ഫോഡ് എന്ന അമേരിക്കൻ കമ്പനിയുടെ പുതിയ സോളാർ കൺസെപ്റ്റിനെക്കുറിച്ചാണ്.
ലോകത്തെമ്പാടും വലിയ ആശങ്കയായിത്തീര്‍ന്നിട്ടുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കുള്ള ബദല്‍ പരിഹാരമാര്‍ഗ്ഗങ്ങളില്‍ സോളാര്‍ എനര്‍ജിക്ക് വലിയ പ്രാധാന്യമുണ്ട്. കാര്‍ കമ്പനികള്‍ ഈ വഴിക്കുള്ള ഗവേഷണങ്ങള്‍ വളരെ ഗൗരവത്തോടെ നടത്തിവരുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കരിമ്പുക പുറന്തള്ളുന്ന അമേരിക്ക ആസ്ഥാനമായുള്ള ഫോഡില്‍ നിന്നു പുറത്തുവരുന്ന പുതിയ സോളാര്‍ സാങ്കേതികത വിപ്ലവകരം എന്ന് വിലയിരുത്തപ്പെടുന്നു. സി-മാക്‌സ് സോളാര്‍ എനര്‍ജി കണ്‍സെപ്റ്റ് എന്നുപേരുള്ള ഒരു കണ്‍സെപ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് ഫോഡ്.

ഫോഡ് അവകാശപ്പെടുന്നതു പ്രകാരം, ഇത്തരമൊരു സംവിധാനം നേരത്തെ ആരും ഉണ്ടാക്കിയിട്ടില്ല. ഒരു ഇലക്ട്രിക് ഹൈബ്രിഡിനോടാണ് സോളാര്‍ പാനല്‍ ചേര്‍ത്തിരിക്കുന്നത്. സോളാര്‍ പാനലില്‍ നിന്നുള്ള വൈദ്യുതിയാണ് വാഹനം ഉപയോഗിക്കുക. വൈദ്യുതിക്കായി വേറെ വഴികള്‍ തെരയേണ്ടതില്ല.

സോളാര്‍ പാനല്‍ റൂഫാണ് ഈ കാറിനുള്ളത്. ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളലിനെ വലിയ തോതില്‍ കുറയ്ക്കുന്നതാണ് തങ്ങളുടെ പുതിയ കണ്‍സെപ്‌റ്റെന്ന് ഫോഡ് പറയുന്നു.

ലാസ് വെഗാസില്‍ ജനുവരി എഴ് മുതല്‍ പത്തുവരെ നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോമിക് ഷോയില്‍ ഈ കണ്‍സെപ്റ്റ് എത്തിച്ചേരും.

നടപ്പുവര്‍ഷത്തില്‍ ഈ വാഹനം 85,000 എണ്ണമെങ്കിലും ലോകത്തെമ്പാടുമായി വിറ്റഴിക്കാന്‍ കഴിയുമെന്നാണ് ഫോഡിന്റെ വിശ്വാസം.

ഭൂതക്കണ്ണാടി പോലെ പ്രവര്‍ത്തിക്കുന്ന പ്രത്യേക കണ്ണാടികള്‍ വഴി സൂര്യപ്രകാശത്തെ സ്വീകരിച്ച് കടുപ്പമേറിയ രശ്മികള്‍ സോളാര്‍ പാനലിലേക്ക് കടത്തിവിടുകയാണ് ഫോഡിന്റെ പുതിയ സാങ്കേതികത ചെയ്യുന്നത്. ഒരുദിവസം മുഴുവന്‍ വെയില്‍ കൊണ്ടാല്‍ ഈ വാഹനത്തിന് 4 മണിക്കൂര്‍ നേരം വൈദ്യുതിനാളിയില്‍ കുത്തിവെച്ചാല്‍ കിട്ടുന്നത്രയും വൈദ്യുതി ലഭിക്കും.

വൈദ്യതിയില്‍ മാത്രം 33 കിലോമീറ്റര്‍ തുടര്‍ച്ചയായി ഓടാന്‍ ഈ കാറിന് സാധിക്കും. പെട്രോളും ഇലക്ട്രിസിറ്റിയും ചേര്‍ന്നാണെങ്കില്‍ 1000 കിലോമീറ്റര്‍ഡ റെയ്ഞ്ച് ലഭിക്കും.

സാധാരണ ഇലക്ട്രിക് കാറുകളെപ്പോലെ വൈദ്യുതി സ്വീകരിക്കാനും ഈ വാഹനത്തിന് സാധിക്കും. വെയിലില്ലാത്ത ദിവസങ്ങളില്‍ കുടുങ്ങിപ്പോകുമെന്ന പേടി വേണ്ട.


Click it and Unblock the Notifications








