ഫോഡ് സിഇഒ 1.75 ദശലക്ഷം ഡോളര്‍ ശമ്പളം വാങ്ങും

By Santheep

മറ്റ് ഓട്ടോമൊബൈല്‍ കമ്പനികളുടെ സിഇഒമാരുടെ ശമ്പളവുമായി തന്റെ ശമ്പളത്തിനെ താരതമ്യം ചെയ്ത് വിവാദത്തിലായ ഒരു ജപ്പാന്‍കാരന്‍ കഴിഞ്ഞ വര്‍ഷം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. പരമ്പരാഗതത്വത്തില്‍ വലിയ തോതില്‍ വിശ്വാസം പുലര്‍ത്തുന്ന ആ ജപ്പാന്‍ കമ്പനിയില്‍ നിന്ന് പ്രസ്തുത സിഇഒ രാജി വെക്കുകയും ചെയ്തു. ബഹുരാഷ്ട്ര കമ്പനികളില്‍ അവരുടെ സിഇഒയുടെ ശമ്പളം ഒരു വലിയ മാര്‍ക്കറ്റിങ് പ്രശ്‌നം കൂടിയാണ്. ഏറ്റവും വലിയ ശമ്പളം പറ്റുന്നയാളെ കണ്ടെത്താന്‍ മാധ്യമങ്ങള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നത് ഇതിനൊരു കാരണമാകാം.

പുതിയ വാര്‍ത്തകള്‍ പറയുന്നത് അമേരിക്കന്‍ കമ്പനിയായ ഫോഡ് മോട്ടോഴ്‌സിന്റെ പുതിയ സിഇഒയുടെ ശമ്പളത്തെക്കുറിച്ചാണ്. 1.6 ദശലക്ഷം ഡോളറാണ് പുതിയ സിഇഒ ആയി നിയമിതനായ മാര്‍ക്ക് ഫീല്‍ഡ്‌സിന്റെ നിലവിലെ വാർഷിക ശമ്പളം. ഇത് 1.75 ദശലക്ഷമായി ഉയര്‍ത്തും കമ്പനി. ഒമ്പത് ശതമാനത്തിന്റെ വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. നേരത്തെ ഫോഡിന്റെ ചിഫ് ഓപ്പറേറ്റിങ് ഓഫീസറായി പ്രവര്‍ത്തിക്കുകയായിരുന്നു ഇദ്ദേഹം.

Ford CEO

സിഇഒ എന്ന നിലയ്ക്ക് മാര്‍ക്ക് ഫീല്‍ഡ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി വിലയിരുത്തുകയും സമയാസമയങ്ങളില്‍ അവയ്ക്ക് പ്രത്യേക പരിഗണന നല്‍കി പ്രതിഫലം നല്‍കുകയും ചെയ്യുമെന്നും അറിയുന്നു.

അലന്‍ മുല്ലാലിയാണ് ഇതുവരെ ഫോഡിനെ നയിച്ചിരുന്നത്. സ്തുത്യര്‍ഹമായ സേവനമാണ് അദ്ദേഹം തന്റെ കാലയളവില്‍ കമ്പനിക്കുവേണ്ടി നടത്തിയത്.

സിഇഒ എന്ന നിലയില്‍ മാര്‍ക്ക് ഫീല്‍ഡ്‌സിന്റെ ആവശ്യങ്ങള്‍ക്കായി ഒരു സ്വകാര്യ ജെറ്റ് വിമാനം ഫോഡ് നല്‍കിയിട്ടുണ്ട്. കൂടാതെ കമ്പനിയിലെ എല്ലാ ജിവനക്കാര്‍ക്കും അവരവരുടെ പ്രകടനത്തെ ആധാരമാക്കി ശമ്പളവര്‍ധന നല്‍കുമെന്ന് ഫോഡ് അറിയിച്ചിട്ടുണ്ട്.

ഇപ്പോള്‍ സ്ഥാനമൊഴിഞ്ഞ അലന്‍ മുല്ലാലിയുടെ കഴിഞ്ഞ വര്‍ഷത്തെ ശമ്പളം 23.2 ദശലക്ഷം ഡോളറായിരുന്നു.

More from DriveSpark

Article Published On: Saturday, July 5, 2014, 17:55 [IST]
English summary
Ford Motors has a new CEO in the form of Mark Fields. The newly appointed CEO has struck a good chord with the brand and will get a salary hike from his current pay of USD 1.6 million.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X