ഫോഡ് ക്ലാസിക് ഇപ്പോള്‍ 4.88 ലക്ഷത്തിന്

By Santheep

ഫോര്‍ഡ് ക്ലാസിക് സെഡാന്‍ മോഡലിന്റെ വില പിന്നെയും കുറച്ചു. ഇപ്പോള്‍ വാഹനത്തിന്റെ തുടക്കവില ദില്ലി എക്‌സ്‌ഷോറൂം നിരക്കു പ്രകാരം 4.88 ലക്ഷമാണ്. സെഗ്മെന്റിലെ വിലനിലവാരം വെച്ചു നോക്കുകയാണെങ്കില്‍ ഇതൊരു വന്‍ കിട്ടലാണെന്നു പറയണം. ഒരു ചെറുസെഡാന്‍ മോഡലിനു ചെലവാക്കേണ്ട തുകയ്ക്ക് ഒരു ഫുള്‍ സൈസ് സെഡാന്‍ കൈയില്‍ വരുമെന്നതാണ് സംഗതി.

കുറച്ചു പഴയ ഡിസൈനിലുള്ള ക്ലാസിക് സെഡാന്‍ മോഡലുകള്‍ വിറ്റഴിക്കുക എന്നതാണ് ഇത്രയധികം വിലകുറച്ചു വില്‍ക്കുന്നതിന്റെ പ്രധാനം ഉദ്ദേശ്യം.

ലേഖനം ചിത്രത്താളുകളിൽ തുടർന്നു വായിക്കാം.

ഫോഡ് ക്ലാസിക് ഇപ്പോള്‍ 4.88 ലക്ഷത്തിന്

ഫോഡ് ഫിയസ്റ്റയുടെ മുന്‍ തലമുറ പതിപ്പാണിത്. ക്ലാസിക് സെഡാന്‍ ഇതിനുമുമ്പും വില കുറയ്ക്കല്‍ പ്രഖ്യാപിച്ചിരുന്നു. വില്‍പനയില്‍ പക്ഷേ, വലിയ മുന്നേറ്റമൊന്നും കാണുകയുണ്ടായില്ല.

ഫോഡ് ക്ലാസിക് ഇപ്പോള്‍ 4.88 ലക്ഷത്തിന്

പഴയ മോഡലാണെന്ന ഒറ്റക്കാര്യം മാറ്റിവെച്ചാല്‍ ഫോഡ് ക്ലാസിക് ഒരു നല്ല വാഹനമാണ്. ഇപ്പോഴത്തെ വിലയില്‍ ഇതൊരു ബുദ്ധിപൂര്‍വമായ തെരഞ്ഞെടുപ്പുമാണ്.

ഫോഡ് ക്ലാസിക് ഇപ്പോള്‍ 4.88 ലക്ഷത്തിന്

1.6 ലിറ്റര്‍ എന്‍ജിനാണ് ഫോഡ് ക്ലാസിക് സെഡാനിലുള്ളത്. ഈ 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ 6500 ആര്‍പിഎമ്മില്‍ 101 കുതിരകളുടെ കരുത്ത് ഉല്‍പാദിപ്പിക്കുന്നു. 3400 ആര്‍പിഎമ്മില്‍ 146 എന്‍എം ചക്രവീര്യവും എന്‍ജിന്‍ പുറത്തെടുക്കും.

ഫോഡ് ക്ലാസിക് ഇപ്പോള്‍ 4.88 ലക്ഷത്തിന്

മറ്റൊന്ന് 1.4 ലിറ്ററിന്റെ ഫോര്‍ സിലിണ്ടര്‍ ഡ്യൂറാടെക് ഡീസല്‍ എന്‍ജിനാണ്. 4000 ആര്‍പിഎമ്മില്‍ 68 കുതിരകളുടെ കരുത്ത് ഉല്‍പാദിപ്പിക്കാന്‍ ഈ എന്‍ജിന് സാധിക്കുന്നു. 2000 ആര്‍പിഎമ്മില്‍ 160 എന്‍എം ചക്രവീര്യവും എന്‍ജിന്‍ പുറത്തെടുക്കും.

ഫോഡ് ക്ലാസിക് ഇപ്പോള്‍ 4.88 ലക്ഷത്തിന്

5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് രണ്ട് എന്‍ജിനുകള്‍ക്കൊപ്പവും ചേര്‍ത്തിരിക്കുന്നത്. ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ലഭ്യമല്ല. എആര്‍എഐ സാക്ഷ്യപ്പെടുതിയതു പ്രകാരം ലിറ്ററിന് 14.09 കിലോമീറ്റര്‍ മൈലേജ് നല്‍കും പെട്രോള്‍ എന്‍ജിന്‍. ഡീസല്‍ എന്‍ജിനാലാണെങ്കില്‍ ലിറ്ററിന് 19.68 കിലോമീറ്റര്‍ ലഭിക്കും.

ഫോഡ് ക്ലാസിക് ഇപ്പോള്‍ 4.88 ലക്ഷത്തിന്

ഫോഡ് ക്ലാസ്സിക്കിന്റെ ബേസ് വേരിയന്റില്‍ സെന്‍ട്രല്‍ ലോക്കിംഗ്, ഡ്യുവല്‍ റിയര്‍ ഫോഗ് ലാമ്പുകള്‍, ഏസ്, ഫ്രണ്ട് ആന്‍ഡ് റിയര്‍ പവര്‍ വിന്‍ഡോസ്, പവര്‍ സ്റ്റീയറിംഗ്, സ്റ്റീയറിംഗില്‍ ടില്‍റ്റ് അഡ്ജസ്റ്റ്‌മെന്റ്, ഇലക്ട്രിക് ബൂട്ട് റിലീസ് തുടങ്ങിയ സംവിധാനങ്ങളുണ്ട്.

വിലകൾ (ദില്ലി എക്സ്ഷോറൂം)

വിലകൾ (ദില്ലി എക്സ്ഷോറൂം)

ക്ലാസിക് 1.6 ഡ്യൂറാടെക് എൽഎക്സ്ഐ - 4,88,016

ക്ലാസിക് 1.6 ഡ്യൂറാടെക് സിഎൽഎക്സ്ഐ - 5,56,827

ക്ലാസിക് 1.6 ഡ്യൂറാടെക് ടൈറ്റാനിയം - 6,34,913

ക്ലാസിക് 1.4 ടിഡിസിഐ എൽഎക്സ്ഐ - 6,18,917

ക്ലാസിക് 1.4 ടിഡിസിഐ സിഎൽഎക്സ്ഐ - 6,65,298

ക്ലാസിക് 1.4 ടിഡിസിഐ ടൈറ്റാനിയം - 7,34,944

More from DriveSpark

Article Published On: Friday, May 9, 2014, 6:48 [IST]
English summary
Ford has dropped the price of its Classic sedan model once again. The full sized sedan is now has a starting price of INR 4.88 lakh before taxes in Delhi.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X