എന്‍ജിന്‍ ഓഫ് ദി ഇയര്‍ മൂന്നാം തവണയും ഇക്കോബൂസ്റ്റിന്

By Santheep

തുടര്‍ച്ചയായി മൂന്നാം വര്‍ഷവും എന്‍ജിന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ഫോഡ് ഇക്കോബൂസ്റ്റ് എന്‍ജിന്‍ നേടി. ഇന്ത്യയില്‍ ഇക്കോസ്‌പോര്‍ട് ചെറു എസ്‌യുവിയില്‍ മാത്രമാണ് ഈ എന്‍ജിന്‍ ഘടിപ്പിച്ചിട്ടുള്ളത്.

ഇക്കോബൂസ്റ്റ് സാങ്കേതികതയില്‍ നിര്‍മിച്ച 1.0 ലിറ്റര്‍ എന്‍ജിനാണ് സമ്മാനത്തിന് അര്‍ഹമായിട്ടുള്ളത്. അന്താരാഷ്ട്ര വിപണികളില്‍ ഫോഡിന്റെ മറ്റുപല മോഡലുകളിലും ഇക്കോസ്‌പോര്‍ട് സാങ്കേതികത ഉപയോഗിച്ചു നിര്‍മിച്ച എന്‍ജിനുകള്‍ ഉപയോഗിക്കുന്നുണ്ട്. സൂപ്പര്‍കാറുകളടക്കമുള്ള വാഹനങ്ങളില്‍ നിരവധി കാര്‍ നിര്‍മാതാക്കള്‍ ഉയര്‍ന്ന ശേഷിയുള്ള ഇക്കോബൂസ്റ്റ് എന്‍ജിനുകള്‍ ഉപയോഗിച്ചുവരുന്നുണ്ട്.

Ford EcoBoost Wins 3rd Consecutive Engine Of The Year Award

കണ്ണഞ്ചിപ്പിക്കുന്ന ഇന്ധനക്ഷമതയും പ്രകടനശേഷിയുമാണ് ഫോഡ് ഇക്കോബൂസ്റ്റ് എന്‍ജിനുകളെ പ്രിയപ്പെട്ടതാക്കുന്നത്.

മൂന്നു ലോകരാഷ്ട്രങ്ങളില്‍ ഇക്കോബൂസ്റ്റ് എന്‍ജിനുകള്‍ നിര്‍മിക്കുന്ന പ്ലാന്റുണ്ട് ഫോഡിന്. ഇവയിലൊന്ന് ചൈനയിലാണ് സ്ഥിതി ചെയ്യുന്നത്. ജര്‍മനി, റൊമാനിയ എന്നിവിടങ്ങളിലാണ് മറ്റു രണ്ടെണ്ണം.

ഇക്കോബൂസ്റ്റ് എന്‍ജിനുകള്‍ ഇന്ന് ലോകത്തിലെ 72 രാഷ്ട്രങ്ങളിലെ വാഹനങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്. ഇക്കോബൂസ്റ്റ് സാങ്കേതികതയില്‍ നിര്‍മിച്ച 1 ലിറ്റര്‍ എന്‍ജിന്റെ ചില എഡിഷനുകള്‍ 140 പിഎസ് കരുത്ത് വരെ ഉല്‍പാദിപ്പിക്കുന്നുണ്ട്.

ഇക്കോബൂസ്റ്റ് എന്‍ജിന്‍ ഏറെ ആദരിക്കപ്പെടുന്ന 13 ആന്താരാഷ്ട്ര അവാര്‍ഡുകള്‍ വാങ്ങിക്കൂട്ടിയിട്ടുണ്ട്. ഈ എന്‍ജിനെ വെല്ലാന്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ ആരും എത്തിയിട്ടില്ല എന്നതുമാത്രം മതി ഇക്കോബൂസ്റ്റിന്റെ ക്വളിറ്റി മനസ്സിലാക്കാന്‍.

ഇന്നത്തെ വീഡിയോ
പൈക്സ് പീക്കിലേക്ക് റെക്കോഡ് വേഗതയില്‍ ലോയെബ് (കൂടുതൽ വായിക്കാം)

താഴെയുള്ള വീഡിയോയില്‍ ഫ്രഞ്ച് ഡ്രൈവറായ സെബാസ്റ്റ്യന്‍ ലൊയെബ് നടത്തിയ റെക്കോഡ് ഡ്രൈവ് കാണാം. മണിക്കൂറില്‍ ശരാശരി 145 കിലോമീറ്റര്‍ വേഗതയിലാണ് ലോയെബിന്റെ യാത്ര. നിലവിലുണ്ടായിരുന്ന റെക്കോഡ് തകര്‍ത്തുകൊണ്ട് 8 മിനിട്ട് 13.878 സെക്കന്‍ഡ് എന്ന സമയത്തില്‍ ലോയബ് പൈക്‌സ് പീക്കിന്റെ നെറുകയിലെത്തിച്ചേര്‍ന്നു.

<iframe width="600" height="450" src="//www.youtube.com/embed/Y20CLumT2Sg?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

More from DriveSpark

Article Published On: Thursday, June 26, 2014, 18:09 [IST]
English summary
The 1.0-litre EcoBoost engine has been awarded the International Engine of the Year 2014.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X