മൂന്ന് പുതിയ ഇക്കോസ്‌പോര്‍ട് കണ്‍സെപ്റ്റുകള്‍
ഇക്കോസ്‌പോര്‍ട് ആരാധകരെ കൊതിപ്പിക്കുന്ന ചില കണ്‍സെപ്റ്റുകളുമായാണ് ഇക്കഴിഞ്ഞ സാവോ പോളോ മോട്ടോര്‍ഷോയിലേക്ക് ഫോഡ് എത്തിച്ചേര്‍ന്നത്. മൂന്ന് ഇക്കോസ്‌പോര്‍ട് കണ്‍സെപ്റ്റുകള്‍ സാവോ പോളോയില്‍ അവതരിപ്പിക്കുകയുണ്ടായി. ബ്യൂട്ടി, ബീസ്റ്റ്, സ്റ്റോം എന്നിങ്ങനെ.
വാഹനത്തിനോടൊപ്പം ഭാവിയില്‍ ചേര്‍ക്കാനിടയുള്ള കസ്റ്റമൈസേഷന്‍ ഓപ്ഷനുകളാണ് കണ്‍സെപ്റ്റ് രൂപത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. മൂന്ന് പുതിയ കണ്‍സെപ്റ്റുകളെയും പരിചയപ്പെടാം താഴെ.

ചിത്രങ്ങളിലൂടെ നീങ്ങുക.

ഫോഡ് ഇക്കോസ്‌പോര്‍ട് ബ്യൂട്ടി കണ്‍സെപ്റ്റ്
ഈ കണ്‍സെപ്റ്റിന് 18 ഇഞ്ച് അലോയ് വീലുകള്‍ നല്‍കിയിട്ടുണ്ട്. ലോ പ്രൊഫൈല്‍ ടയറുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. ഗ്രില്ലില്‍ മാറ്റ് ഫിനിഷ് നല്‍കിയിരിക്കുന്നു.

ഫോഡ് ഇക്കോസ്‌പോര്‍ട് ബ്യൂട്ടി കണ്‍സെപ്റ്റ്
ഇന്റീരിയറില്‍ നാല് പ്രത്യേക തുകല്‍ സീറ്റുകള്‍ ചേര്‍ത്തിരിക്കുന്നു ഈ കണ്‍സെപ്റ്റില്‍. ഓരോ സീറ്റിനും പ്രത്യേക കളര്‍ സ്‌ക്രീനുകളും ചേര്‍ത്തിട്ടുണ്ട്. ബോഡ് നിറത്തിലുള്ള ഡോര്‍ ഹാന്‍ഡിലുകളാണ് വാഹനത്തിനുള്ളത്. ഡാഷ്‌ബോര്‍ഡില്‍ ഒരു ടച്ച്‌സ്‌ക്രീന്‍ ചേര്‍ത്തിരിക്കുന്നു.

ഫോഡ് ഇക്കോസ്‌പോര്‍ട് ബീസ്റ്റ് കണ്‍സെപ്റ്റ്
വെള്ള നിറത്തിലുള്ള എക്സ്റ്റീരിയറാണ് ഫോഡ് ബീസ്റ്റ് കണ്‍സെപ്റ്റിനുള്ളത്. റിയര്‍വ്യൂ മിറര്‍, ഫോഗ് ലാമ്പ് ഹൗസിങ് എന്നിവിടങ്ങളിലെ മെറ്റാലിക് ബ്ലൂ നിറം ആകര്‍ഷകമാണ്. വശങ്ങളില്‍ പ്ലാസ്റ്റിക് ക്ലാഡിങ്ങുകള്‍ നല്‍കിയിട്ടുണ്ട്. സില്‍വര്‍ നിറത്തിലുള്ള സ്‌കിഡ് പ്ലേറ്റ് ഘടിപ്പിച്ചതും കാണാം.

ഫോഡ് ഇക്കോസ്‌പോര്‍ട് ബീസ്റ്റ് കണ്‍സെപ്റ്റ്
ബോണറ്റിലെ വലിയ എയര്‍ഡാം പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുന്ന ഒന്നാണ്. ഫൂട് ബോഡിനടുത്തായും മുമ്പില്‍ ലോവര്‍ ബംപറിനു താഴെയായും ഒരു ചുവപ്പ് ബാന്‍ഡ് നല്‍കിയിട്ടുണ്ട്. റൂഫിലും ഓറഞ്ച് ബാന്‍ഡുകള്‍ നല്‍കിയതും ശ്രദ്ധിക്കുക.

ഫോഡ് ഇക്കോസ്‌പോര്‍ട് സ്‌റ്റോം കണ്‍സെപ്റ്റ്
സാവോ പോളോയില്‍ അവതരിപ്പിക്കപ്പെട്ട ഇക്കോസ്‌പോര്‍ട് കണ്‍സെപ്റ്റുകളില്‍ ഏറ്റവും പരുക്കന്‍ ലുക്കുള്ള സാധനമാണ് സ്റ്റോം. വീല്‍ ആര്‍ച്ചുകളിലെ പ്ലാസ്റ്റിക് ക്ലാഡിങ്ങും 'ഫോഡ്' എന്നെഴുതിയ ഗ്രില്ലിന്റെ പ്രത്യേക ഡിസൈനും ബോണറ്റിലെ കറുപ്പുരാശിയുമെല്ലാം ചേര്‍ന്ന് ഇക്കോസ്‌പോര്‍ട് സ്‌റ്റോമിന്റെ റഗ്ഗഡ് സൗന്ദര്യം വര്‍ധിപ്പിക്കുന്നു.

ഫോഡ് ഇക്കോസ്‌പോര്‍ട് സ്‌റ്റോം കണ്‍സെപ്റ്റ്
ബോഡിയുടെ അടിയിലായി എല്ലായിടത്തും കറുപ്പ് പ്ലാസ്റ്റിക് ക്ലാഡിങ് ചേര്‍ത്തിട്ടുണ്ട്. മെറ്റാലിക് ബ്ലൂ പെയിന്റാണ് പൂശിയിട്ടുള്ളത്. 15 ഇഞ്ച് ഓഫ്‌റോഡ് ടയറുകളാണ് നല്‍കിയിട്ടുള്ളത്.


Click it and Unblock the Notifications








