ഫോഡ് ഇക്കോസ്‌പോര്‍ട് മുഖംമിനുക്കല്‍ വരുന്നു

Written By:

ഫോഡ് ഇക്കോസ്‌പോര്‍ടിന് ഒരു മുഖം മിനുക്കല്‍ 2016 ആദ്യപകുതിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. ഇക്കണോമിക് ടൈംസാണ് ചില സോഴ്‌സുകളെ ഉദ്ധരിച്ച് സംഗതി അറിയിക്കുന്നത്. വാഹനത്തില്‍ വരുത്താനിടയുള്ള മാറ്റങ്ങളും മറ്റും അറിയുവാനും ഈഹിക്കുവാനുമുള്ള സമയമായിട്ടില്ല ഇപ്പോള്‍.

നടപ്പുവര്‍ഷം ഫോഡിന്റെ ചെന്നൈ പ്ലാന്റില്‍ നിന്ന് 1.6 ലക്ഷം കാറുകള്‍ പുറത്തിറങ്ങുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇവയില്‍ ഭൂരിഭാഗവും ലക്ഷവും ഇക്കോസ്‌പോര്‍ട് ആയിരിക്കും.

Ford EcoSport facelift coming in 2016

ചെന്നൈ പ്ലാന്റിന്റെ ഉല്‍പാദനശേഷി വര്‍ധിപ്പിക്കാനുള്ള പരിപാടികള്‍ നടന്നുവരുന്നുണ്ട്. വര്‍ഷത്തില്‍ 2 ലക്ഷം യൂണിറ്റ് ഉല്‍പാദിപ്പിക്കാനുള്ള ശേഷി കൈവരിക്കും ചെന്നൈയിലെ പ്ലാന്റ്. ഇതിനിടെ ഗുജറാത്തിലെ സനന്ദില്‍ പ്ലാന്റിന്റെ നിര്‍മാണം പുരോഗമിക്കുന്നുണ്ട്. ഇവിടെ നിന്നുള്ള വാഹനങ്ങള്‍ കൂടി ചേരുമ്പോള്‍ ഇക്കോസ്‌പോര്‍ടിന്റെ കാത്തിരിപ്പുസമയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഒട്ടൊക്കം കുറയും.

നടപ്പുവര്‍ഷം അവസാനത്തിലായിരിക്കും ഗുജറാത്ത് പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങുക.

2016ലെ പതിപ്പ് വരുന്നതിനിടയില്‍ ചില ചെറിയ മാറ്റങ്ങള്‍ ഇക്കോസ്‌പോര്‍ടില്‍ വരുത്താനിടയുണ്ട്. ഇത്തരമൊരു ഇടക്കാല മുഖംമിനുക്കല്‍ഡ വഴി സണ്‍റൂഫ് ഘടിപ്പിച്ച ഇക്കോസ്‌പോര്‍ട് വിപണിയിലെത്തിയേക്കും.

ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി വര്‍ധിപ്പിക്കാനും ഫോഡിന് പദ്ധതിയുണ്ട്. അമേരിക്കയിലേക്കും കാനഡയിലേക്കും ഇക്കോസ്‌പോര്‍ട് കയറ്റിവിടാന്‍ നേരത്തെ പരിപാടിയുണ്ടായിരുന്നെങ്കില്‍ പിന്നീട് ഫോഡ് ഇന്ത്യ പിന്‍വലിയുകയായിരുന്നു. ഈ പണി ഇപ്പോള്‍ ചെയ്യുന്നത് തായ്‌ലന്‍ഡിലെ ഫോഡ് ആണ്.

കൂടുതല്‍... #ford ecosport #ford
English summary
As per a report on Economic Times, Ford will introduce the EcoSport facelift not later than the first half of 2016.
Story first published: Thursday, May 15, 2014, 19:13 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark