ഫോഡ് ഇക്കോസ്‌പോര്‍ട് ഡിഫന്‍സ്, പൊലീസ് കാന്റീനുകളില്‍
ഫോഡ് ഇക്കോസ്‌പോര്‍ട് കോംപാക്ട് എസ്‌യുവികള്‍ ഇനി പ്രതിരോധമന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കാന്റീന്‍ സ്റ്റോഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റുകളിലും സെന്‍ട്രല്‍ പൊലീസ് കാന്റീനുകളിലും ലഭിക്കും.
നിലവില്‍ ഫോഡിന്റെ ക്ലാസിക്, ഫിഗോ, എന്‍ഡീവര്‍ എന്നീ വാഹനങ്ങള്‍ പൊലീസ്, ഡിഫന്‍സ് കാന്റീനുകളിലൂടെ ലഭ്യമാണ്.
നിലവില്‍ സര്‍വീസിലുള്ളവര്‍ക്കും പെന്‍ഷനായവര്‍ക്കും ഡിഫന്‍സ്, പൊലീസ് കാന്റീനുകള്‍ വഴി വാഹനം ബുക്കു ചെയ്യാവുന്നതാണ്. കാന്റീനുകള്‍ വഴി വാഹനം വാങ്ങുന്നവര്‍ക്ക് ഡെലിവറിയുടെ കാര്യത്തില്‍ മുന്‍ഗണന നല്‍കുമെന്ന് കമ്പനി പറയുന്നു.

110 കുതിരശക്തിയും 140 എന്‍എം ചക്രവീര്യവുമുള്ള 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍, 90 കുതിരശക്തിയും 204 എന്‍എം ചക്രവീര്യവുമുള്ള 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍, 123 കുതിരശക്തിയും 170 എന്‍എം ചക്രവീര്യവുമുള്ള 1.0 ലിറ്റര്‍ ഇക്കോബൂസ്റ്റ് പെട്രോള്‍ എന്‍ജിന്‍ എന്നിവയാണ് ഈ വാഹനത്തിലുള്ളത്.
1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ ലിറ്ററിന് 15.6 കിലോമീറ്റര്‍ മൈലേജ് നൽകുന്നു. 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ നൽകുന്നത് ലിറ്ററിന് 22.7കിലോമീറ്റര്‍ മൈലേജാണ്. 1.0 ലിറ്റര്‍ ഇക്കോബൂസ്റ്റ് ലിറ്ററിന് 18.9 കിലോമീറ്റര്‍ മൈലേജാണ് പകരുക.


Click it and Unblock the Notifications








