ഫോഡ് ഇക്കോസ്‌പോര്‍ട് സണ്‍റൂഫ് പതിപ്പ് വരുന്നു
ഫോഡ് ഇക്കോസ്‌പോര്‍ടിന്റെ സണ്‍റൂഫ് ഘടിപ്പിച്ച പതിപ്പ് അധികം താമസിക്കാതെ ഇന്ത്യന്‍ നിരത്തുകളിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഔദ്യോഗികമായ വിശദീകരണങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല.
സണ്‍റൂഫ് പതിപ്പില്‍ മറ്റുചില മാറ്റങ്ങളും വരാനിടയുണ്ടെന്നാണ് കേള്‍വി. കൂടുതല്‍ വിവരങ്ങള്‍ താഴെ.

സണ്‍റൂഫ് ഘടിപ്പിച്ച ഇക്കോസ്‌പോര്‍ട് എസ്‌യുവി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വാഹനം അധികം താമസിക്കാതെ വിപണിയിലെത്തുമെന്നാണ് അറിയുന്നത്.

കുറച്ചുമാസങ്ങള്‍ക്കകം വിപണിയിലെത്താന്‍ പോകുന്ന ഈ പതിപ്പില്‍ മറ്റുചില മാറ്റങ്ങള്‍ കൂടിയുണ്ട്. 17 ഇഞ്ച് റിമ്മുകളും ബ്ലാക്ക് അലോയ് വീലുകളും നല്‍കി വാഹനത്തെ കൂടുതല്‍ സ്‌റ്റൈലിഷ് ആക്കിമാറ്റും.

ഇക്കോസ്‌പോര്‍ടിന്റെ ഏറ്റവും ഉയര്‍ന്ന വേരിയന്റില്‍ മാത്രമായിരിക്കും സണ്‍റൂഫും ബ്ലാക്കൗട്ട് അലോയ്കളും നല്‍കുക. ഇതേ വേരിയന്റിലാണ് ഇക്കോബൂസ്റ്റ് എന്‍ജിന്‍ ഘടിപ്പിച്ചിട്ടുള്ളത്.

50,000ത്തിനും 60,000ത്തിനും ഇടയില്‍ വിലവര്‍ധനയുണ്ടാകും ഇക്കോസ്‌പോര്‍ടിന്റെ ഈ പതിപ്പിന്. വാഹനം വിപണിയിലെത്തുന്നതോടെ കോംപാക്ട് യൂട്ടിലിറ്റി സെഗ്മെന്റില്‍ ഫാക്ടറിയില്‍ ഘടിപ്പിച്ച ഇലക്ട്രിക് സണ്‍റൂഫുള്ള ഏകവാഹനം ഇക്കോസ്‌പോര്‍ടായിരിക്കും.


Click it and Unblock the Notifications








