ഇക്കോസ്‌പോര്‍ടില്‍ ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍
ഫോഡ് ഇക്കോസ്‌പോര്‍ട് ചെറു എസ്‌യുവി ഇനി ഡേടൈം റണ്ണിംഗ് ലൈറ്റുകളോടെ വിപണിയില്‍ ലഭിക്കും. ഇക്കോസ്‌പോര്‍ടിന്റെ അന്തര്‍ദ്ദേശീയ മോഡലുകളില്‍ ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ സ്റ്റാന്‍ഡേഡായി തുടക്കം മുതലേ ലഭ്യമായിരുന്നു. ഇന്ത്യയില്‍ അവതരിപ്പിച്ച മോഡലിന് ഇത് നല്‍കിയിരുന്നില്ല.
ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നതും സ്റ്റാന്‍ഡേഡ് സവിശേഷതയായിട്ടല്ല. ആവശ്യക്കാര്‍ക്ക് പ്രത്യേകം പണം മുടക്കിയാല്‍ ഇവ ഘടിപ്പിച്ചു നല്‍കുകയാണ് ചെയ്യുക.
ഇക്കോസ്‌പോര്‍ട് 'സിഗ്നേച്ചര്‍' ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ 15,000 രൂപ വിലയിലാണ് വില്‍ക്കുന്നത്.

ഇക്കോസ്‌പോര്‍ടില്‍ ഇതുകൂടാതെ ഇനിയും അധിക സവിശേഷതകള്‍ ഘടിപ്പിക്കാനുള്ള സൗകര്യം ഫോഡ് ഒരുക്കിയിട്ടുണ്ട് ഇന്ത്യയില്‍. 15 ഇഞ്ച് അലോയ് വീലുകള്‍, ഫോഗ് ലാമ്പുകള്‍, റൂഫ് സ്റ്റൈലിംഗ്, റൂഫ് റാക്ക് ട്രേ, റിയര്‍ സ്‌പോയ്‌ലര്‍, ക്രോമിയം ഫിനിഷുള്ള ഫ്രണ്ട് ഗ്രില്ല്, സൈഡ് റണ്ണിംഗ് ബോര്‍ഡുകള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സര്‍ എന്നിവ അധികമായി ചേര്‍ക്കാവുന്ന സവിശേഷതകളാണ്. ഇവയ്ക്കായി പ്രത്യേകം പണം നല്‍കണം.
മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളില്‍ ഫോഡ് ഇക്കോസ്‌പോര്‍ട് വിപണിയില്‍ ലഭിക്കും. ഏറ്റവുമുയര്‍ന്ന പതിപ്പുകളില്‍ 1 ലിറ്റര്‍ ശേഷിയുള്ള, ഇക്കോബൂസ്റ്റ് സാങ്കേതികതയില്‍ നിര്‍മിച്ച എന്‍ജിന്‍ ഘടിപ്പിച്ച് വില്‍ക്കുന്നുണ്ട്. 1.5 ലിറ്ററിന്റെ പെട്രോല്‍ എന്‍ജിനും 1.5 ലിറ്ററിന്റെ ഡീസല്‍ എന്‍ജിനുമാണ് മറ്റു പതിപ്പുകളിലുള്ളത്.
ഇന്നത്തെ ഫോസ്ബുക്ക് വീഡിയോ


Click it and Unblock the Notifications








