പുതിയ എന്‍ഡീവര്‍ ദില്ലില്‍ അവതരിപ്പിക്കും?
പുതിയ ഫോഡ് എന്‍ഡീവര്‍ ദില്ലി എക്‌സ്‌പോയില്‍ വെച്ച് അവതരിക്കുമോ എന്ന് സന്ദേഹങ്ങളുയരുന്നു. ഫെബ്രുവരി 3ന് ഫോഡ് സംഘടിപ്പിക്കുന്ന പരിപാടി എന്‍ഡീവറിന്റെ ലോഞ്ചാണെന്ന് ഊഹിക്കപ്പെടുന്നുണ്ട്. ഇക്കാര്യത്തില്‍ ഫോഡ് കടുത്ത മൗനത്തിലാണ്.
എന്‍ഡീവറിന്റെ പുതിയ പതിപ്പിന്റെ വരവ് ലോകമെമ്പാടുമുള്ള ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഘട്ടത്തിലാണ് പുതിയ വാര്‍ത്തകള്‍ വരുന്നത്.

പുതുക്കിയ ഡിസൈനിലും സാങ്കേതികതയിലും എത്തിച്ചേരുന്ന ഈ വാഹനം ആഗോള എസ്‌യുവി വിപണിയില്‍ പ്രകമ്പനങ്ങള്‍ സൃഷ്ടിച്ചേ തീരൂ ഫോഡിന്. ടൊയോട്ട ഫോര്‍ച്യൂണര്‍, മിത്സുബിഷി പജീറോ, ഷെവര്‍ലെ കാപ്റ്റിവ തുടങ്ങിയവരുമായി എതിരിടുവാന്‍ ഫോഡ് എന്‍ഡീവറിന്റെ നിലവിലെ പതിപ്പ് വിഷമിക്കുന്നുണ്ട്.
2014ല്‍ എന്‍ഡീവറിന്റെ ഒരു കണ്‍സെപ്റ്റ് അവതരിപ്പിച്ചിരുന്നു. ഈ കണ്‍സെപ്റ്റിന്റെ സൗന്ദര്യം എത്രത്തോളം ഉള്‍ക്കൊണ്ടിരിക്കുന്നു ഉല്‍പാദനമോഡല്‍ എന്നതൊരു വലിയ ആകാംക്ഷയാണ്.
2.2 ലിറ്റര്‍ കോമണ്‍റെയില്‍ ഡീസല്‍ എന്‍ജിനാണ് പുതിയ എന്‍ഡീവറിനുള്ളത്. 170 കുതിരകളുടെ കരുത്ത് പുറത്തെടുക്കാന്‍ ഈ എന്‍ജിന് സാധിക്കുന്നു. ചക്രവീര്യം 400 എന്‍എം.


Click it and Unblock the Notifications








