ഫോഡ് ഫിയസ്റ്റയില്‍ ഇക്കോബൂസ്റ്റ് എന്‍ജിന്‍

By Santheep

ഫോര്‍ഡ് ഫിയസ്റ്റ ഹാച്ച്ബാക്കില്‍ 1 ലിറ്ററിന്റെ ഇക്കോബൂസ്റ്റ് എന്‍ജിന്‍ ചേര്‍ത്ത് മലേഷ്യയില്‍ ലോഞ്ച് ചെയ്തു. മലേഷ്യന്‍ കറന്‍സിയില്‍ 99,588 (ആര്‍എം) ആണ് ഫിയസ്റ്റ ഇക്കോബൂസ്റ്റ് ഹാച്ച്ബാക്കിന് ഓണ്‍റോഡ് വില. ഇന്ത്യന്‍ കറന്‍സിയിലേക്ക് ഇതിനെ മാറ്റിയാല്‍ 1,846,320 രൂപ എന്നു ലഭിക്കും.

മൂന്ന് നിറങ്ങളിലാണ് ഫോഡ് ഫിയസ്റ്റ് ഇക്കോബൂസ്റ്റ് പതിപ്പ് ലഭിക്കുക. ആര്‍ടിക് വൈറ്റ്, പാന്തര്‍ റെഡ്, ട്രൂ വൈറ്റ് എന്നിങ്ങനെ.

Ford Fiesta EcoBoost 1.0 Launched In Malaysia

ഒരു ഡീസല്‍ എന്‍ജിന്‍ മാത്രമാണ് ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്ന ഫോഡ് ഫിയസ്റ്റ സെഡാനില്‍ ഇപ്പോഴുള്ളത്. ഇതോടൊപ്പം ഇക്കോബൂസ്റ്റ് എന്‍ജിന്‍ കൂടി ചേര്‍ക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയൊന്നുമില്ല. എന്തായാലും മലേഷ്യയില്‍ നിന്നുള്ള വാര്‍ത്ത ഇന്ത്യയിലെ ഫോര്‍ഡന്മാരെ ആഹ്ലാദത്തിലാക്കിയിട്ടുണ്ട്.

ഫോഡ് സ്വയം വികസിപ്പിച്ചെടുത്ത പ്രത്യേക ടര്‍ബോ സാങ്കേതികത പേറുന്ന ഇക്കോബൂസ്റ്റ് എന്‍ജിന്‍ വമ്പന്‍ ഹിറ്റായി മാറിയിട്ടുണ്ട് ലോകമെമ്പാടും. ഫോഡ് വാഹനങ്ങളില്‍ ഇവ ഉപയോഗിക്കുന്നതിനു പുറമെ മറ്റു നിരവധി കമ്പനികള്‍ ഈ എന്‍ജിനുകള്‍ തങ്ങളുടെ മോഡലുകളില്‍ ഘടിപ്പിക്കുന്നതിനായി വാങ്ങുന്നുണ്ട്. ഇന്ത്യയില്‍ ഇക്കോസ്‌പോര്‍ട് യൂട്ടിലിറ്റിയുടെ ഏറ്റവുമുയര്‍ന്ന വേരിയന്റുകളില്‍ ഇക്കോബൂസ്റ്റ് എന്‍ജിന്‍ ഘടിപ്പിച്ച് ലഭ്യമാണ്.

പ്രകടനത്തില്‍ ഒട്ടും വീഴ്ച വരുത്താതെ ഉയര്‍ന്ന മൈലേജ് പ്രദാനം ചെയ്യുന്നവയാണ് ഇക്കോബൂസ്റ്റ് എന്‍ജിനുകള്‍. പുറത്തിറങ്ങിയ നാള്‍ മുതല്‍ നിരവധി അന്തര്‍ദ്ദേശീയ അവാര്‍ഡുകല്‍ വാരിക്കൂട്ടിയിട്ടുണ്ട് ഇക്കോബൂസ്റ്റ് എന്‍ജിന്‍.

1 ലിറ്റര്‍ ശേഷിയുള്ള ഇക്കോബൂസ്റ്റ് എന്‍ജിന്‍ 125 പിഎസ് കരുത്ത് 6000 ആര്‍പിഎമ്മില്‍ പിടിക്കുന്നു. 1400നും 4500നും ഇടയിലുള്ള ആര്‍പിഎമ്മില്‍ 170 എന്‍എം വീര്യം ചക്രങ്ങളിലെത്തിക്കുവാനും ഈ എന്‍ജിനു സാധിക്കും.

More from DriveSpark

Article Published On: Friday, June 13, 2014, 18:27 [IST]
English summary
The Ford Fiesta 1.0 EcoBoost has now reached Malaysian shores.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X