ഫോഡ് ഇന്ത്യയ്ക്ക് വന്‍ വില്‍പനാവളര്‍ച്ച
ഫോഡ് ഇന്ത്യയുടെ വില്‍പനയില്‍ ഗണ്യമായ വര്‍ധന കാണിക്കുന്നു കഴിഞ്ഞമാസത്തെ വില്‍പനക്കണക്കുകള്‍. 2013 ജൂലൈ മാസത്തിലെ വില്‍പനയെക്കാള്‍ 24 ശതമാനം കൂടുതല്‍ വില്‍പന 2014 ജൂലൈ മാസത്തില്‍ കമ്പനി നടത്തിയിട്ടുണ്ട്.
ആഭ്യന്തരവിപണിയിലെ വില്‍പനയും വിദേശവിപണികളിലേക്ക് കയറ്റി അയച്ചതുമെല്ലാം ചേര്‍ത്താണ് ഫോഡ് 24 ശതമാനം വളര്‍ന്നിരിക്കുന്നത്. മൊത്തം 15,282 യൂണിറ്റാണ് വിറ്റഴിച്ചിരിക്കുന്നത്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 12,338 യൂണിറ്റായിരുന്നു വിറ്റത്.
കയറ്റുമതിയില്‍ ഗണ്യമായ വര്‍ധനയാണ് ഇത്തവണ സംഭവിച്ചിരിക്കുന്നത്. 7,690 യൂണിറ്റ് വാഹനങ്ങള്‍ ഫോഡ് ഇന്ത്യയില്‍ നിന്ന് വിദേശങ്ങളിലേക്ക് കയറ്റി അയച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തില്‍ കയറ്റുമതി 4,471 യൂണിറ്റായിരുന്നു.

ആഭ്യന്തരവിപണിയില്‍ ഫോഡ് 2013 ജൂലൈ മാസത്തില്‍ വിറ്റത് 7,592 വാഹനങ്ങളായിരുന്നുവെങ്കില്‍ 2014 ജൂലൈ മാസത്തിലിത് 7,867 യൂണിറ്റായി ഉയര്‍ന്നിരിക്കുന്നു.
കഴിഞ്ഞ കുറെ മാസങ്ങളായി തുടര്‍ന്നുവന്ന മാന്ദ്യത്തില്‍ നിന്ന് വിപണി ഊരിപ്പോരുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയതായി ഫോഡ് ഇന്തയുടെ മാര്‍ക്കറ്റിങ് ഡയറക്ടര്‍ വിനയ് പിപാര്‍സാനിയ പറഞ്ഞു.


Click it and Unblock the Notifications








