'ദീപാവലി തിരിച്ചുവരുന്നു': ഫോഡ് കാറുകള്‍ക്ക് വന്‍ ഓഫറുകള്‍
ഫോഡ് ഇന്ത്യയുടെ 'ദീപാവലി തിരിച്ചുവരുന്നു' പദ്ധതിക്ക് തുടക്കമായി. ഡിസംബര്‍ 3 മുതല്‍ ഏഴുവരെ നീളുന്നതാണ് ഈ പദ്ധതി. ഉപഭോക്താക്കള്‍ക്ക് വന്‍ ഓഫറുകളോടെ ഫോഡ് കാറുകള്‍ വാങ്ങാനുള്ള സൗകര്യമൊരുക്കുകയാണ് 'ദീപാവലി തിരിച്ചുവരുന്നു' പദ്ധതിയിലൂടെ കമ്പനി ചെയ്യുന്നത്.
ദീപാവലിക്കാലത്തെ ഓഫറുകള്‍ വീണ്ടും കൊണ്ടുവരികയാണ് 'ദീപാവലി തിരിച്ചുവരുന്നു' പരിപാടിയിലൂടെ ഫോഡ് ചെയ്യുന്നത്. അഞ്ച് ദിവസം മാത്രമേ ഈ ഓഫറുകള്‍ ലഭ്യമാകൂ എന്നതാണ് പ്രത്യേകത. ഫോഡ് കാര്‍ വാങ്ങാനുദ്ദേശിക്കുന്നുവെങ്കില്‍ ഇതാണ് അതിനു പറ്റിയ അവസരം.

ചിത്രങ്ങളിലൂടെ നീങ്ങുക.

ഫോഡ് ഫിഗോ
ഫോഡ് ഫിഗോ ഹാച്ച്ബാക്ക് വാങ്ങുന്നവര്‍ക്ക് 77,000 രൂപയുടെ ഓഫറുകളാണ് കമ്പനി നല്‍കുന്നത്. തെരഞ്ഞെടുത്ത ആക്‌സസറികളില്‍ 50 ശതമാനം വരെ വിലക്കിഴിവും നല്‍കുന്നുണ്ട്. ദില്ലി എക്‌സ്‌ഷോറൂം നിരക്കു പ്രകാരം 3,87,000 രൂപയിലാണ് ഫോഡ് ഫിഗോ ഹാച്ച്ബാക്കിന്റെ വിലകള്‍ തുടങ്ങുന്നത്.

ഫോഡ് ക്ലാസിക് സെഡാന്‍
ഫോഡ് ക്ലാസിക് സെഡാന്‍ ഇപ്പോള്‍ വാങ്ങിയാല്‍ 75,000 രൂപയുടെ നേട്ടങ്ങളാണ് വാഗ്ദാനം. ഒരു വര്‍ഷത്തെ ഇന്‍ഷൂറന്‍സ്, എക്‌സ്‌ചേഞ്ച് ബോണസ്, ലോയല്‍റ്റി ബോണസ്, കോര്‍പറേറ്റ് ഡിസ്‌കൗണ്ട് തുടങ്ങിയ നേട്ടങ്ങള്‍ ഉള്‍പെടുന്നു ഇതില്‍. 4,90,000 രൂപയിലാണ് ഫോഡ് ക്ലാസിക്കിന്റെ വിലകള്‍ തുടങ്ങുന്നത്.

ഫോഡ് ഫിയസ്റ്റ സെഡാന്‍
54,000 രൂപയുടെ നേട്ടമാണ് ഈ വാഹനം വാങ്ങുന്നവര്‍ക്കുള്ള വാഗ്ദാനം. ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 7,99,000 രൂപ തുടക്കവിലയുണ്ട് ഈ വാഹനത്തിന്.

ഫോഡ് ഇക്കോസ്‌പോര്‍ട്
ഫോഡ് ഇക്കോസ്‌പോര്‍ട് ഇപ്പോള്‍ 6,46,000 രൂപ തുടക്കവിലയില്‍ (ദില്ലി എക്‌സ്‌ഷോറൂം) ലഭ്യമാണ്. ഇക്കോസ്‌പോര്‍ടിന്റെ ആക്‌സസറികളില്‍ 50 ശതമാനം കഴിവും നല്‍കുന്നുണ്ട്.

ഫോഡ് എന്‍ഡീവര്‍
എന്‍ഡിവര്‍ എസ്‌യുവി ഇപ്പോള്‍ 1,50,000 രൂപയുടെ നേട്ടങ്ങളോടെ ലഭ്യമാണ്. 20,32,000 രൂപയാണ് ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം വാഹനത്തിന്റെ തുടക്കവില. ഡിസംബര്‍ മൂന്ന് മുതല്‍ ഏഴ് വരെയുള്ള കാലയളവില്‍ ഫോഡ് വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് അഞ്ച് കോടി രൂപയുടെ സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോഡ് ഡീലര്‍ഷിപ്പുമായി ബന്ധപ്പെടുക.


Click it and Unblock the Notifications








