കാത്തിരിപ്പ് കുറയ്ക്കാന്‍ ഫോഡ് ഇക്കോസ്‌പോര്‍ടിന്റെ ഉല്‍പാദനം കൂട്ടുന്നു
ഫോഡ് ഇക്കോസ്‌പോര്‍ട് ചെറു എസ്‌യുവിയുടെ കാത്തിരിപ്പു സമയമാണ് ഉപഭോക്താക്കളെ വിഷമത്തിലാക്കുന്നത്. സ്‌റ്റൈലിഷ് ആയ ഈ വാഹനത്തെ വിട്ട് മറ്റു വാഹനങ്ങളിലേക്ക് പോകേണ്ടി വന്നവര്‍ നിരവധിയാണ്. കാരണം, കാത്തിരിപ്പു തന്നെ! ഉയര്‍ന്ന ബുക്കിങ് നിരക്കും അതിനാനുപാതികമല്ലാത്ത ഉല്‍പാദനവുമാണ് പ്രശ്‌നം സൃഷ്ടിക്കുന്നത്.
കാത്തിരിപ്പുസമയം കുറയ്ക്കാന്‍ ഇക്കോസ്‌പോര്‍ടിന്റെ ഉല്‍പാദനം കൂട്ടുവാനുള്ള തീരുമാനം ഫോഡ് എടുത്തുകഴിഞ്ഞതായി അറിയുന്നു. വാഹനം നിര്‍മിക്കുന്ന പ്ലാന്റില്‍ മൂന്നാമതൊരു ഷിഫ്റ്റ് ഏര്‍പ്പാടാക്കിയാണ് ഉല്‍പാദനം കൂട്ടുന്നത്.
ഏതാണ്ട് ഒരുവര്‍ഷം മുമ്പാണ് ഇക്കോസ്‌പോര്‍ട് ഇന്ത്യന്‍ വിപണിയിലെത്തിയത്. വന്‍ ബുക്കിങ് നിരക്കുമായി തുടക്കത്തില്‍ തന്നെ ഇക്കോസ്‌പോര്‍ട് വിപണിയെ ഞെട്ടിച്ചു. ഈ വാഹനത്തെ ആറുമാസത്തിലധികം കാത്തിരിക്കുന്ന ഉപഭോക്താക്കളുണ്ട്.

ഇക്കോസ്‌പോര്‍ടിന്റെ ഏറ്റവും ഉയര്‍ന്ന പതിപ്പിനാണ് കൂടുതലാളുകള്‍ എത്തുന്നതെന്ന് ഫോഡ് പറയുന്നു. ഇക്കോബൂസ്റ്റ് സാങ്കേതികതയില്‍ നിര്‍മിച്ചെടുത്ത പെട്രോള്‍ എന്‍ജിനാണ് ഈ പതിപ്പിന്റെ പ്രത്യേകത.
രണ്ട് എന്‍ജിന്‍ വേരിയന്‍റുകള്‍ ഇക്കോസ്പോര്‍ടിനുണ്ട്. 1.5 ലിറ്ററിന്‍റെയും 1 ലിറ്ററിന്‍റെയും പെട്രോള്‍ എന്‍ജിനുകളാണവ. 1.5 ലിറ്റര്‍ എന്‍ജിന്‍ ഓട്ടോമാറ്റിക് - മാന്വല്‍ ട്രാന്‍സ്മിഷനികളില്‍ ലഭ്യമാണ്. 1 ലിറ്റര്‍ എന്‍ജിന്‍ മാന്വലായി മാത്രമേ ലഭിക്കൂ.


Click it and Unblock the Notifications