ഫിഗോ ഹാച്ച്ബാക്ക് പുതുക്കുന്നു
ഫിഗോ ഹാച്ച്ബാക്കിനെ പുതുക്കി വിപണിയിലെത്തിക്കാന്‍ ഫോഡ് തീരുമാനിച്ചു. ഇത്തവണത്തെ പുതുക്കല്‍ ചെറിയ തോതിലുള്ള സൗന്ദര്യമാറ്റങ്ങളിലും മറ്റും ഒതുങ്ങുമെന്നാണറിയുന്നത്. ഇതിനുശേഷം അധികം താമസിക്കാതെ തന്നെ ഫിഗോ ഒരു വന്‍ പരിഷ്‌കരണത്തിന് വിധേയമാകും.
പുതിയ ചില നിറങ്ങള്‍ കൂടി ഫിഗോ ഹാച്ച്ബാക്കിന് നല്‍കാനാണ് ഫോഡിന്റെ തീരുമാനം. എക്‌സ്റ്റീരിയറില്‍ ചില ചെറിയ ഡിസൈന്‍ മാറ്റങ്ങളുമുണ്ടാകും. ഇന്റീരിയറിലും ചില മാറ്റങ്ങള്‍ വരും.

എട്ട് നിറങ്ങളില്‍ ഫോര്‍ഡ് ഫിഗോയുടെ പുതുക്കിയ രൂപം വിപണിയില്‍ ലഭ്യമാകുമെന്നാണ് അറിയുന്നത്. കൈനറ്റിക് ബ്ലൂ, മാര്‍സ് റെഡ്, ഡയമണ്ട് വൈറ്റ്, മൂണ്‍ഡസ്റ്റ് സില്‍വര്‍, ചില്‍ മെറ്റാലിക്, പാന്തര്‍ ബ്ലാക്ക്, സ്‌മോക്ക് ഗ്രേ, പാപ്രിക റെഡ് എന്നിവയാണ് നിറങ്ങള്‍.
പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ ചേര്‍ത്ത് ഫോഡ് ഫിഗോ വിപണിയില്‍ ലഭിക്കും. പെട്രോള്‍ മോഡലിന് 3,87,000 രൂപയായിരിക്കും വില. ഡീസല്‍ പതിപ്പിന് 4,83,000 രൂപയും വിലവരും. രണ്ടു വിലകളും ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരമുള്ളതാണ്.


Click it and Unblock the Notifications








