ഫോഡിന്റെ ആഭ്യന്തര വില്‍പന ഇടിഞ്ഞു
നവംബര്‍ മാസത്തില്‍ ഇന്ത്യന്‍ വിപണിയില്‍ ഫോഡ് മോട്ടോഴ്‌സ് 12,762 വാഹനങ്ങള്‍ വിറ്റഴിച്ചു. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 712 യൂണിറ്റിന്റെ വര്‍ധന ഇത്തവണത്തെ വില്‍പനയില്‍ വന്നിട്ടുണ്ട്. 2013 നവംബറില്‍ 12,050 വാഹനങ്ങളാണ് വിറ്റഴിച്ചിരുന്നത്.
കഴിഞ്ഞ മാസത്തിലെ കയറ്റുമതി 7,101 യൂണിറ്റാണ്. ഇത് കഴിഞ്ഞവര്‍ഷം ഇതേ കാലയളവിലെ കയറ്റുമതിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഗണ്യമായ വര്‍ധനയാണ് കാണിക്കുന്നത്. മൊത്തം 4,141 യൂണിറ്റാണ് കഴിഞ്ഞവര്‍ഷത്തെ കയറ്റുമതിയെങ്കില്‍ ഈ വര്‍ഷം അത് 7,101 യൂണിറ്റായി വര്‍ധിച്ചിരിക്കുന്നു.
അതെസമയം ഫോഡിന്റെ ആഭ്യന്തര വില്‍പനയില്‍ ഇടിവ് വന്നിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ 7,909 യൂണിറ്റ് വിറ്റഴിച്ചതിന്റെ സ്ഥാനത്ത് നടപ്പുവര്‍ഷം 5,661 യൂണിറ്റായി കുറഞ്ഞിട്ടുണ്ട്. ഫോഡ് ഫിഗോയുടെ പുതിയ പതിപ്പിന്റെ വരവ് കാത്തിരിക്കുന്ന ഉപഭോക്തോക്കള്‍ നിലവിലെ പതിപ്പ് വാങ്ങുന്നതിന് വിമുഖത കാട്ടുന്നതടക്കമുള്ള പ്രശ്‌നങ്ങളായിരിക്കാം ഈ ഇടിവിന് കാരണം.
വാഹനവിപണിയുടെ മൊത്തത്തിലുള്ള മാന്ദ്യത്തെയാണ് ഫോഡ് ഇന്ത്യ മാര്‍ക്കറ്റിങ് ഡയറക്ടര്‍ അനുരാഗ് മഹ്രോത്ര കാരണമായി ചൂണ്ടിക്കാട്ടുന്നത്.


Click it and Unblock the Notifications








