പുതിയ ഫോഡ് ഫിയസ്റ്റ സെഡാന്‍ എക്‌സ്‌പോയിലെത്തി
ഫോര്‍ഡ് ഫിയസ്റ്റയുടെ പുതുക്കിയ പതിപ്പ് ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ചു. ഫിയസ്റ്റയുടെ യൂറോപ്യന്‍ മോഡലിനെ ആധാരമാക്കിയാണ് പുതുക്കല്‍ നടത്തിയിരിക്കുന്നത്. ഈ വര്‍ഷത്തില്‍ തന്നെ വാഹനം വിപണിയില്‍ ലോഞ്ച് ചെയ്യുമെന്നാണറിയുന്നത്.
നിരവധി പുതുമകളോടെയാണ് ഫിയസ്റ്റ സെഡാന്റെ ഉല്‍പാദനപ്പതിപ്പ് എത്തിച്ചേരുക. കൂടുതല്‍ ചിത്രങ്ങളും വിവരങ്ങളും ചുവടെ.

ഇക്കോബൂസ്റ്റില്ല
പലരുടെയും പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി, ഫിയസ്റ്റ സെഡാന്റെ പുതിയ പതിപ്പുകളില്‍ ഇക്കോബൂസ്റ്റ് എന്‍ജിന്‍ ഘടിപ്പിക്കില്ല എന്നാണറിയുന്നത്. എന്‍ജഡിനുകളുടെ കാര്യത്തില്‍, നിലവിലുള്ളതില്‍ നിന്ന് മാറ്റമൊന്നും ഉണ്ടാവില്ല.

എന്‍ജിനുകള്‍
107 കുതിരശക്തിയുള്ള 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍, 89 കുതിരശക്തിയുള്ള 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ എന്നിവയാണ് ഫിയസ്റ്റയുടെ എന്‍ജിനുകള്‍. ഇവ തുടര്‍ന്നും സേവനമനുഷ്ഠിക്കും.

ട്രാന്‍സ്മിഷനുകള്‍
പെട്രോള്‍ എന്‍ജിനോടൊപ്പം ഒരു ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ലഭ്യമാകും. ഡീസല്‍ എന്‍ജിനൊപ്പം 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ഘടിപ്പിക്കും.

മത്സരം
ഹ്യൂണ്ടായ് വെര്‍ണ, ഹോണ്ട സിറ്റി, നിസ്സാന്‍ സണ്ണി, സ്‌കോഡ റാപിഡ് തുടങ്ങിയ മോഡലുകളാണ് ഫിയസ്റ്റയ്ക്ക് എതിരാളികളായി ഇന്ന് വിപണിയിലുള്ളത്.


Click it and Unblock the Notifications








