ഫോഡ് ഫിഗോയുടെ സെഡാന്‍ രൂപം ബ്രസീലില്‍

By Santheep

പുതുതലമുറ ഫോഡ് ഫിഗോ ഹാച്ച്ബാക്കിന്റെ സെഡാന്‍ രൂപം -ഫോഡ് കാ പ്ലസ്- ഇന്ത്യയുടെ നിരത്തുകളിലേക്കെത്തുമെന്ന് ഇതിനകം തന്നെ ഉറപ്പായിട്ടുണ്ട്. ഫിഗോയുടെ പുതുക്കിയ പതിപ്പ് കുറച്ചുദിവസങ്ങള്‍ക്കു മുമ്പാണ് അന്താരാഷ്ട്രവിപണിയില്‍ അവതരിപ്പിക്കപ്പെട്ടത്. ഇന്ത്യയില്‍ 2014 അവസാനത്തോടുകൂടി എത്തിച്ചാരാനിടയുള്ള ഈ വാഹനത്തിനു പിന്നാലെയായിരിക്കും സെഡാന്‍ പതിപ്പ് ലോഞ്ച് ചെയ്യുക. എന്തായാലും 2015 അവസാനത്തോടെ ഫോഡ് ഫിഗോ സെഡാന്‍ ഇന്ത്യയിലുണ്ടായിരിക്കും.

പുതിയ വാര്‍ത്ത, ഫോഡ് കാ പ്ലസ് എന്ന ഫിഗോ സെഡാന്‍ ബ്രസീല്‍ വിപണിയില്‍ അവതരിപ്പിക്കപ്പെട്ടതാണ്. ഈ വാഹനം നേരത്തെ ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയിലും അവതരിപ്പിച്ചിരുന്നു. ഫോഡിന്റെ ബ്രസീല്‍ വെബ്‌സൈറ്റിലാണ് ഇപ്പോള്‍ ഔദ്യോഗികചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ഫോഡ് ഫിഗോ സെഡാന്‍

ഫോഡ് ഫിഗോ സെഡാന്‍

അന്ത്യശ്വാസം വലിച്ചുകൊണ്ടിരിക്കുന്ന ഫോഡ് ഫിഗോ ക്ലാസ്സിക് സെഡാന് പകരമായാണ് ഫിഗോ സെഡാന്‍ വിപണിയിലെത്തുക. ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയിലവതരിപ്പിച്ച കണ്‍സെപ്റ്റ് മോഡലില്‍ നിന്ന് വന്‍തോതിലുള്ള മാറ്റങ്ങളൊന്നും ഉല്‍പാദനപ്പതിപ്പിനില്ല എന്നാണ്.

ഫോഡ് ഫിഗോ സെഡാന്‍

ഫോഡ് ഫിഗോ സെഡാന്‍

ഫിഗോയുടെ പുതിയ ഹാച്ച്ബാക്ക് പതിപ്പിനു സമാനമാണ് സെഡാന്‍ പതിപ്പിന്റെ മുന്‍വശം. ഹെഡ്‌ലാമ്പുകളും ഗ്രില്ലുകളുമെല്ലാം അതേപടി നിലനിര്‍ത്തിയിരിക്കുന്നതായി കാണാം.

ചിത്രത്തില്‍ പുതിയ ഫോഡ് ഫിഗോ ഹാച്ച്ബാക്ക്

ചിത്രത്തില്‍ പുതിയ ഫോഡ് ഫിഗോ ഹാച്ച്ബാക്ക്

ബ്രസീലില്‍ കാ പ്ലസ് സെഡാന്‍ 1.5 ലിറ്റര്‍ എന്‍ജിന്‍ ഘടിപ്പിച്ചാണ് എത്തുന്നത്. മറ്റൊരു 1 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ കൂടി ഘടിപ്പിക്കുമെന്നും അറിയുന്നു. ഇന്ത്യയില്‍ ഒരു ഡീസല്‍ എന്‍ജിനും പ്രതീക്ഷിക്കാം.

ചിത്രത്തില്‍ പുതിയ ഫോഡ് ഫിഗോ ഹാച്ച്ബാക്ക്

ചിത്രത്തില്‍ പുതിയ ഫോഡ് ഫിഗോ ഹാച്ച്ബാക്ക്

ഫോഡ് ഫിഗോ സെഡാന്‍ ഇന്ത്യയില്‍ സ്വിഫ്റ്റ് ഡിസൈര്‍, ഹോണ്ട അമേസ്, ഹ്യൂണ്ടായ് എക്‌സെന്റ് എന്നീ മോഡലുകളുമായാണ് എതിരിടുക. 2015 രണ്ടാം പകുതിയോടെ വാഹനം വിപണിയിലെത്തിച്ചേരും.

ചിത്രത്തില്‍ പുതിയ ഫോഡ് ഫിഗോ ഹാച്ച്ബാക്ക്

പുതിയ ഫോഡ് ഫിഗോ ഹാച്ച്ബാക്കിന്റെ കൂടുതല്‍ ചിത്രങ്ങള്‍

ചിത്രത്തില്‍ പുതിയ ഫോഡ് ഫിഗോ ഹാച്ച്ബാക്ക്

പുതിയ ഫോഡ് ഫിഗോ ഹാച്ച്ബാക്കിന്റെ കൂടുതല്‍ ചിത്രങ്ങള്‍

ചിത്രത്തില്‍ പുതിയ ഫോഡ് ഫിഗോ ഹാച്ച്ബാക്ക്

പുതിയ ഫോഡ് ഫിഗോ ഹാച്ച്ബാക്കിന്റെ കൂടുതല്‍ ചിത്രങ്ങള്‍

More from DriveSpark

Article Published On: Friday, June 13, 2014, 11:53 [IST]
English summary
Ford Brazil has revealed the Ka Plus compact sedan on the internet. The Ka+ is the sedan version of the Ka hatchback that was revealed a few days back.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X