2014 ഫോഡ് എന്‍ഡീവര്‍ ലോഞ്ച് ചെയ്തു

By Santheep

ഫോഡ് എന്‍ഡീവറിന്റെ 2014 പതിപ്പ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 19,83,898 രൂപയാണ് വാഹനത്തിനു വില.

നിരവധി ഡിസൈന്‍ മാറ്റങ്ങളോടെയാണ് പുതിയ എന്‍ഡീവര്‍ വിപണിയിലെത്തിയിരിക്കുന്നത്. ഏറ്റവും ട്രെന്‍ഡിയായ സ്‌പോര്‍ടി ഡിസൈന്‍ ശൈലിയിലേക്ക് വളറെ ശ്രദ്ധാപൂര്‍വം പരിവര്‍ത്തിപ്പിച്ചിരിക്കുകയാണ് വാഹനത്തെ എന്നു കാണാം. ഗ്രില്ലിന്റെ ഡിസൈനിലും ഹെഡ്‌ലാമ്പ് ഡിസൈനിലുമെല്ലാം നിരവധി മാറ്റങ്ങള്‍ വന്നിരിക്കുന്നു.

2014 ഫോര്‍ഡ് എന്‍ഡീവര്‍

2013 മെയ് മാസത്തില്‍ ഫോഡ് എന്‍ഡീവറിന്റെ അന്താരാഷ്ട്ര വിപണിപ്രവേശം നടന്നിരുന്നു. പുതിയ എന്‍ഡീവറിനെ അടുത്തറിയാന്‍ താളുകളിലൂടെ നീങ്ങുക.

എക്സ്റ്റീരിയര്‍

എക്സ്റ്റീരിയര്‍

ഫോഡ് ഫിഗോയുടെ ശൈലിയിലുള്ള ബംപറാണ് പുതിയ എന്‍ഡിവറിലുള്ളത്. ഫോഗ് ലാമ്പ് ക്ലസ്റ്ററിന്റെ ഡിസൈന്‍ ശൈലിയില്‍ മാറ്റം വന്നിട്ടുണ്ട്. ക്രോമിയം പൂശിയ പുതുക്കിയ ഗ്രില്‍ കാണാം. 16 ഇഞ്ച് അലോയ് വീലില്‍ ക്രോമിയം പൂശിയിട്ടുണ്ട്.

ഇന്റീരിയര്‍

ഇന്റീരിയര്‍

പുതിയ തുകല്‍ സീറ്റുകള്‍ ചേര്‍ത്തിരിക്കുന്നു വാഹനത്തിനകത്ത്. ടച്ച്‌സ്‌ക്രീനോടു കൂടിയ സാറ്റലൈറ്റ് നാവിഗേഷന്‍ സിസ്റ്റം പുതിയതാണ്. റിവേഴ്‌സ് പാര്‍ക്കിംഗ് കാമറും ഇതോടു ചേര്‍ത്തിരിക്കുന്നു.

എന്‍ജിനുകള്‍

എന്‍ജിനുകള്‍

രണ്ട് എന്‍ജിന്‍ വേരിയന്റുകളാണ് പുതിയ എന്‍ഡിവറിനുള്ളത്. 3 ലിറ്ററിന്റെ ഡ്യൂറാടോര്‍ക്ക് ടിഡിസിഐ എന്‍ജിനും 2.5 ലിറ്ററിന്റെ ഡ്യൂറാടോര്‍ക്ക് ടിഡിസിഐ എന്‍ജിനും.

എന്‍ജിന്‍ കരുത്ത്

എന്‍ജിന്‍ കരുത്ത്

3.0 ലിറ്ററിന്റെ ഡ്യൂറാടോര്‍ക്ക് എന്‍ജിന്‍ 3200 ആര്‍പിഎമ്മില്‍ 156 പിഎസ് കരുത്ത് പുറത്തെടുക്കും. 2500 ആര്‍പിഎമ്മില്‍ 380 എന്‍എം ആണ് ചക്രവീര്യം. ഈ പതിപ്പ് ഫോര്‍വീല്‍ ഡ്രൈവിലും ടൂ വീല്‍ ഡ്രൈവിലും വിപണിയില്‍ ലഭ്യമാണ്. 5 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് വാഹനത്തില്‍ ചേര്‍ത്തിരിക്കുന്നത്.

2014 ഫോര്‍ഡ് എന്‍ഡീവര്‍

2.5 ലിറ്റര്‍ ശേഷിയുള്ള ഡ്യൂറാടോര്‍ക്ക് എന്‍ജിനാണ് മറ്റൊന്ന്. 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനാണ് ഈ എന്‍ജിനോടും ചേര്‍ത്തിരിക്കുന്നത്. ടൂ വീല്‍ ഡ്രൈവ് മാത്രമേ ഈ എന്‍ജിന്‍ പതിപ്പിനുള്ളൂ.

2014 ഫോഡ് എന്‍ഡീവര്‍ വിലകള്‍

2014 ഫോഡ് എന്‍ഡീവര്‍ വിലകള്‍

  • 2.5 ലിറ്റര്‍ ഡ്യൂറാടെക് ടിഡിസിഐ (ടൂ വീല്‍ ഡ്രൈവ്, മാന്വല്‍ ട്രാന്‍സ്മിഷന്‍) - 19,83,898
  • 3.0 ലിറ്റര്‍ ഡ്യൂറാടെക് ടിഡിസിഐ (ടൂ വീല്‍ ഡ്രൈവ്, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍) - 21,28,119
  • 3.0 ലിറ്റര്‍ ഡ്യൂറാടെക് ടിഡിസിഐ (ഫോര്‍ വീല്‍ ഡ്രൈവ്, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍) - 23,06,302

More from DriveSpark

Article Published On: Wednesday, April 30, 2014, 10:00 [IST]
English summary
Ford India has launched its refreshed Endeavour for 2014. The 2014 model retains its sporty, tough and attractive appeal.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X