ഫോഡ് ഫിയസ്റ്റയില്‍ ഇക്കോബൂസ്റ്റ് എന്‍ജിന്‍
ഫിയസ്റ്റ ഹാച്ച്ബാക്കിലേക്ക് ഫോഡിന്റെ വിഖ്യാതമായ ഇക്കോബൂസ്റ്റ് എന്‍ജിന്‍ കുടിയേറി. ഇക്കോബൂസ്റ്റ് സാങ്കേതികതയില്‍ നിര്‍മിച്ച 1.0 ലിറ്റര്‍ എന്‍ജിനാണ് വാഹനത്തില്‍ ഘടിപ്പിക്കുക. ഇതേ എന്‍ജിനുമായാണ് ഇക്കോസ്‌പോര്‍ട് എസ്‌യുവി ഇന്ത്യന്‍ വിപണിയിലുള്ളത്.
ഇക്കോബൂസ്റ്റ് എന്‍ജിന്‍ ചേര്‍ത്ത ഫോഡ് ഫിയസ്റ്റ മലേഷ്യന്‍ വിപണിയില്‍ ഇതിനകം തന്നെ എത്തിക്കഴിഞ്ഞു. ഈ വാര്‍ത്ത നമുക്ക് പ്രധാനമാകുന്നത് ഇക്കോബൂസ്റ്റ് എന്‍ജിനുള്ള ഫിയസ്റ്റ ഇന്ത്യയിലേക്കും എത്തുമെന്നതിനാലാണ്. വാഹനം എത്തുന്നതിനു മുമ്പ് അതെക്കുറിച്ച് കൂറച്ചെല്ലാം അറിഞ്ഞുവെക്കുന്നതില്‍ തെറ്റൊന്നുമില്ല.
ലേഖനം താഴെ താളുകളില്‍ തടരുന്നു...

ഫോഡ് ഫിയസ്റ്റയുടെ ഇക്കോബൂസ്റ്റ് മോഡല്‍ ഇന്ത്യയിലെത്തുമോ? അടുത്ത താളുകളില്‍...

ഇന്ത്യയില്‍ നിലവില്‍ ഫോഡ് ഫിയസ്റ്റയുടെ സെഡാന്‍ പതിപ്പാണുള്ളത്. ഈ പതിപ്പിന് ഇനിയൊരു പുതുക്കല്‍ വരുമ്പോള്‍ ഇക്കോബൂസ്റ്റ് ഘടിപ്പിക്കുന്ന കാര്യം ഫോഡ് തീര്‍ച്ചയായും പരിഗണിക്കും.

998 സിസി ശേഷിയുള്ള ഇക്കോബൂസ്റ്റ് എന്‍ജിനാണ് മലേഷ്യയില്‍ ലോഞ്ച് ചെയ്ത ഫിയസ്റ്റ ഹാച്ച്ബാക്കിലുള്ളത്. ഈ 3 സിലിണ്ടര്‍ എന്‍ജിന്റെ പ്രത്യേകത അതിന്റെ ടര്‍ബോചാര്‍ജര്‍ സാങ്കേതികതയാണ്. ഇന്ധനക്ഷമത, പ്രകടനക്ഷമത എന്നിവ ഒരേസമയം വര്‍ധിപ്പിക്കാന്‍ ഈ സാങ്കേതികതയ്ക്ക് സാധിക്കുന്നു.

170 എന്‍എം ചക്രവീര്യമുണ്ട് ഈ എന്‍ജിന്. 125 പിഎസ് കരുത്ത് ഇക്കോബൂസ്റ്റ് എന്‍ജിന്‍ പകരുന്നു. 6 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഗിയര്‍ബോക്‌സ് വാഹനത്തോടു ചേര്‍ത്തിരിക്കുന്നു. മാന്വല്‍ ട്രാന്‍സ്മിഷന്‍ ലഭ്യമല്ല.

രണ്ടുവര്‍ഷം തുടര്‍ച്ചയായി എന്‍ജിന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് വാങ്ങിയിട്ടുണ്ട് ഇക്കോബൂസ്റ്റ് എന്‍ജിന്‍. റോമാനിയയിലാണ് ഫോഡ് ഫിയസ്റ്റ ഹാച്ച്ബാക്കിന്റെ ഇക്കോബൂസ്റ്റ് പതിപ്പ് ഉല്‍പാദനം നടക്കുന്നത്.

മലേഷ്യയില്‍ 93,888 ആര്‍എം ആണ് ഫോഡ് ഫിയസ്റ്റ ഹാച്ച്ബാക്കിനു വില. ഈ തുടകയെ ഇന്ത്യന്‍ നിലവാരത്തിലേക്കു മാറ്റിയാല്‍ 17,29,925 രൂപ എന്നുത്തരം ലഭിക്കും. ഇതേ എന്‍ജിന്‍ ഇന്ത്യയിലെ ഫോഡ് ഫിയസ്റ്റ സെഡാനില്‍ ഘടിപ്പിച്ചാല്‍ ഉയര്‍ന്ന വിലനിലവാരത്തില്‍ തന്നെയായിരിക്കും ലഭിക്കുക.


Click it and Unblock the Notifications








